Thursday, August 11, 2022

എന്തുകൊണ്ടാണ് ചിലർക്ക് കണക്ക് തലയിൽ കയറാത്തത്?

Date:

ഗണിതം മധുരമോ കയ്പോ !!!!!!

ഗണിതം പലർക്കും ഒരു കുരുക്കാണ് എന്ന് പലപ്പോഴും പറഞ്ഞ് കേൾക്കാറുണ്ട്. ഗണിത ശാസ്ത്രം പഠിക്കാനുള്ള കുട്ടികളുടെ ബുദ്ധിമുട്ടിനു മുൻപിൽ നിസ്സഹായരായി പോകുന്നവരാണോ നിങ്ങൾ ?. നിങ്ങളുടെ പണമിടപാടുകൾ കണക്ക് കൂട്ടാൻ നിങ്ങൾ ബുദ്ധിമുട്ടാറുണ്ടോ? എങ്കിൽ നിങ്ങൾ പേടിക്കേണ്ട. ഗണിത ശാസ്ത്രം കുരുക്കിലാക്കുന്ന ആദ്യത്തേയോ അവസാനത്തേയോ ആളല്ല നിങ്ങൾ.

അമേരിക്കയിൽ പുതിയതായി നടത്തിയ സർവ്വേയുടെ ഫലമനുസരിച്ച് 93% കൗമാരക്കാർക്കും കണക്ക് ഒരു ബുദ്ധിമുട്ടേറിയ വിഷയമാണ്. പക്ഷേ ഇത് കൗമാരക്കാരുടെ മാത്രം പ്രശ്നമല്ല. 34 രാജ്യങ്ങളിലായി നടത്തിയ സർവ്വേയിൽ പറയുന്നതനുസരിച്ച് 15 നും 16നും ഇടയിൽ പ്രായമുള്ള 31% കുട്ടികളിലും ഗണിത ശാസ്ത്രം ഏറെ ബുദ്ധിമുട്ടേറിയതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ന്യൂയോർക്ക് ബർനാഡ് കോളേജിന്റെ പ്രസിഡന്റും ശാസ്ത്രജ്ഞയുമായ സിയാൻ ബെയിലോക്ക് പറയുന്നത് ഇങ്ങനെയാണ്, “നല്ല വായന ശീലമുള്ളവരായി വളരാത്തതിൽ വിഷമിക്കാത്ത കൗമാരക്കാർ ഇന്ന് കണക്ക് എന്ന വിഷയത്തിനെ ഓർത്ത് വിലപിക്കുന്നവരാണ് ”
പക്ഷേ, പൊതുവേ ഗണിതം ഒരു കുരുക്കാണ് എന്ന് പറയുന്നവർ അതിനുള്ള അടിസ്ഥാനപരമായ കാരണത്തേപറ്റി ചിന്തിക്കുകയോ പരിഹാരം കാണാൻ ശ്രമിക്കുകയോ ചെയ്യാറില്ല.

വേരിറങ്ങിയ ഭയം

ഗണിത ശാസ്ത്രം എന്ന വിഷയത്തിൽ പൊരുതുന്ന തന്റെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ പറ്റിയുള്ള പഠനത്തിൽ നിന്നാണ് മാത്തോഫോബിയ ( Math Phobia) എന്ന നാമം ഈ ഗണിത കുരുക്കിന് പ്രശസ്ത ഗണിത ശാസ്ത്രജ്ഞയായിരുന്ന മേരി ഡി ലെല്ലിസ് (1953) നൽകിയത്. ആരംഭത്തിലെ കണ്ടെത്തിയില്ലെങ്കിൽ മരണകാരണമായേക്കാവുന്ന ഒരു മാരക രോഗം എന്ന് അവർ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്

സമയബന്ധിതമായി തെറ്റും ശരിയും മനസിലാക്കുന്ന വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയാണ് ഗണിതം എന്ന് ബെയിലോക്കും അദേഹത്തിന്റെ സഹപ്രവർത്തകരും കാണിച്ചു തരുന്നു. ആൺകുട്ടികളിലും പെൺകുട്ടികളിലും ഗണിതശാസ്ത്രം ഉണ്ടാക്കുന്ന പ്രശ്നങ്ങളും വിഭിന്നങ്ങളാണ്. പ്രൈമറി സ്കൂൾ അധ്യാപകരിലും ഗണിതം ഒരു ഭീതി സ്രിഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൊതുവേ കാണപ്പെടുന്നത് സ്ത്രീകളിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. തങ്ങളുടെ വനിത അധ്യാപകരിൽ നിന്നും പെൺകുട്ടികളിലേക്ക് ഈ ഭയം വേഗത്തിൽ പടർന്നു പിടിക്കുന്നു എന്നാണ് കണ്ടെത്തൽ.

കണക്കിനോടുള്ള ഈ അമിത ഭയം ഗണിത ശാസ്ത്രം എന്ന വിഷയത്തോടു തന്നെ അകൽച്ച വളർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗണിത ശാസ്ത്രം എന്നത് അടിസ്ഥാനമായ വിഷയമാണ്. കൃത്യതയോടെയും ചിട്ടയോടെയും പഠിച്ചില്ലയെങ്കിൽ മുന്നോട്ടുള്ള പഠനത്തിൽ ഉണ്ടാകുന്ന ബുദ്ധിമുകൾ ചെറുതായിരിക്കില്ല എന്ന് വിദഗ്ദർ പറയുന്നു.

കണക്കിനെ പ്രണയിക്കുന്ന അധ്യാപകർ

ഗണിതശാസ്ത്രം അടിസ്ഥാനപരമായ വിഷയമായതുകൊണ്ട് തന്നെ സ്കൂൾ തലം തൊട്ട് തന്നെ കണക്ക് പഠിക്കേണ്ടതിന്റെ ആവശ്യകത വലുതാണ്. മുന്നോട്ടുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ഈ അടിസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പല രാജ്യങ്ങളിലും ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന പ്രഗത്സരായവരുടെ കുറവ് ശാസ്ത്രത്തിന്റെ വളർച്ചയെ തന്നെ ബാധിക്കുന്നുണ്ട്.

കണക്കിനോടുള്ള ഈ ഭയം മാറ്റേണ്ടത് കുടുംബത്തിൽ നിന്ന് തന്നെയാണ് എന്നതാണ് പ്രഥമ പ്രധാനമായ കാര്യം. നിരന്തരമായി കണക്കുമായി ബന്ധപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടുന്നത് വഴി കണക്കിനോടുള്ള ഭയം കുട്ടികളിൽ നിന്നും നീക്കി എടുക്കാൻ സാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിലൂട സൗഹൃദപരമായ ഒരു അന്തരീക്ഷം ക്ലാസ് മുറികളിൽ സൃഷ്ടിക്കാൻ സാധിക്കും. ഇതിലൂടെ പഠന വിഷയത്തോടുള്ള അമിതമായ ഭയവും തെറ്റായ മുൻധാരണകളും വിദ്യാർഥികളുടെ മനസിൽ നിന്ന് നീക്കാൻ സാധിക്കും. ഇങ്ങനെയുള്ള പഠനരീതികളിലൂടെ പഠന വിഷയങ്ങളെ തുറന്ന മനസോടെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.

കുട്ടികളുടെ പഠന കാര്യങ്ങളിൽ മാർക്കുകൾക്കും ഗ്രേഡുകൾക്കും ഉപരി ആശയങ്ങൾ കൃത്യമായി ഗ്രഹിക്കാൻ കഴിയുന്നു എന്നതിന് പ്രധാന്യം കൊടുക്കുമ്പോൾ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ നിറഞ്ഞ ആത്മ വിശ്വാസത്തോടെ പുറത്ത് കൊണ്ടുവരാൻ സാധിക്കും എന്ന് നോർവിയൻ യുണിവേഴ്സ്റ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥി ആയിരുന്ന ഷാൽവിക് പറയുന്നു.

മറ്റൊരു പഠനം പറയുന്നതനുസരിച്ച് വിദ്യാർഥികളുടെ നൈമിഷികമായ ഉത്കണ്ഠകൾക്ക് പരിഹാരം കാണുന്നതീലൂടെ വിദ്യാർഥികൾക്ക് പഠനത്തിൽ കൃത്യമായ ശ്രദ്ധചെലുത്താൻ സാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി ഉയർന്ന മാർക്കിലേക്ക് കുട്ടികൾ ഉയരുന്നു. മുന്നോട്ടുള്ള പഠനവഴികളിൽ മുൻപുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കുട്ടികൾ സ്വയം പ്രാപ്തരാകുന്നു.

ഉത്കണ്ഠയുടെ ഉൻമൂലനം

വിദ്യാർഥികളുടെ പഠന – പാഠ്യേതര വിഷയങ്ങളിലുള്ള ഉത്കണ്ഠകൾ പരിഹരിക്കുന്നതിനുള്ള കൃത്യമായ മാർഗങ്ങൾ എന്നും വിശകലനം ചെയ്യപെടേണ്ടവയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാർത്ഥികളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മുറിവുകൾ വലുതാണ്.

ഗണിത വിഷയത്തിന്റെ പരീക്ഷക്ക് മുൻപ് വിദ്യാർത്ഥികളുടെ ഭയത്തേയും ആധികളേയും പറ്റി എഴുതാൻ പറഞ്ഞുകൊണ്ട് അമേരിക്കൻ ശാസ്ത്രജ്ഞയായ ബെയിലോക്ക് അംഗമായിരുന്നു ഒരു സംഘം ആളുകൾ 2014 ൽ നടത്തിയ പരീക്ഷണ പരീക്ഷയുടെ ഫലം അതിശയിപ്പിക്കുന്നതായിരുന്നു. ഇതിലൂട തങ്ങളുടെ വിഷമങ്ങൾ മനസിലാക്കാൻ മാത്രമല്ല പരിഹാരം കണ്ടെത്താനും അതുവഴി ഉത്കണ്ഠയില്ലാതെ തുറന്ന മനസോടെ ഗണിത ശാസ്ത്രത്തെ അഭിമുഖികരിക്കാൻ കുട്ടികൾക്ക് സാധിച്ചു.

വിഷയങ്ങളോടുള്ള ഭയം കൃത്യമായി വശകലനം ചെയ്തു പരിഹാരം കണ്ടെത്തിയാൽ മികച്ച വിജയം സാധ്യമാകും എന്ന് ഈ പഠനങ്ങൾ തെളിയിക്കുന്നു.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. മേരിലാന്റിലെ മോണ്ട്ഗോമറി പബ്ലിക് കമ്യൂണിറ്റി കോളേജിൽ ഗണിത വിഷയത്തോടുള്ള ഭയം നീക്കുന്നതിനുള്ള ക്ലാസുകൾ വർഷങ്ങളായി നൽകി വരുന്നുണ്ട്. ഗണിത ശാസ്ത്രം എളുപ്പമോ ബുദ്ധിമുട്ടേറിയതോ എന്നതല്ല അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മൾ നടത്തുന്ന പരിശ്രമങ്ങളാണ് പ്രധാന്യമേറിയത്.

ഗണിത ശാസ്ത്രം അതിപ്രധാന്യമേറിയ മേഖലയാണ്. കണക്കില്ലാതെ ഭൂമിയില്ല എന്നു പറയുന്നവരും കുറവല്ല. അതിനാൽ തന്നെ ബുദ്ധിമുട്ടേറിയതാണ് എന്നത് കൊണ്ട് ഗണിതം ഒഴിവാക്കാതെ കൃത്യമായ വിശകലനത്തിലൂടെയും പഠനത്തിലൂടെയും ഗണിതം എളുപ്പമുള്ളതാക്കി തീർക്കുക എന്നതാണ് പരമ പ്രധാനം.

ലേഖനം എഴുതിയത് : റാണി മേരി കുര്യൻ, ഇടിഞ്ഞമല, ഇടുക്കി

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...