കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച കംപാഷണേറ്റ് കോഴിക്കോട് (Compassionate Kozhikode) പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ വിവിധ പദ്ധതികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ട് (Internship in collectorate). ബിരുദം കഴിഞ്ഞവര്‍ക്കാണ് അവസരം. നാലുമാസമാണ് കാലാവധി. തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ്. പ്രാഥമിക ഘട്ടവും അതില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഭിമുഖവും ഉണ്ടാകും.2015 ലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 22 ബാച്ചുകളില്‍ നിന്നായി 400 ല്‍ അധികം പേര് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂലൈ ആദ്യവാരത്തോടെ പുതിയ ബാച്ച് ആരംഭിക്കും. താത്പര്യമുള്ളവര്‍ക്ക് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9847764000,04952370200 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ [email protected] എന്ന ഇ-മെയിലിലിലൂടെ വിവരങ്ങള്‍ ചോദിക്കുകയും ചെയ്യാം.