Thursday, August 11, 2022

യു ജി, പിജി ഇന്റേണല്‍ അസസ്‌മെന്റ് വെയിറ്റേജ് 40 ശതമാനമാക്കണമെന്ന് ശിപാര്‍ശ

Date:

തിരുവനന്തപുരം: യു ജി, പിജി പ്രോഗ്രാമുകളില്‍ ഇന്റേണല്‍ അസസ്‌മെന്റ് വെയിറ്റേജ് 20 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ത്താന്‍ ശിപാര്‍ശ(Request Increase Weightage Mark). പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍ പുതുതായി ചെയ്ത ശിപാര്‍ശ കാര്യങ്ങളിലാണ് ഈ നിര്‍ദേശമുള്ളത്. ശിപാര്‍ശകൾ എത്രയും വേഗം നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു.

 പരീക്ഷാ പരിഷ്‌കരണ കമ്മീഷന്റെ മറ്റു ശിപാര്‍ശകള്‍

 • 40 ശതമാനമാനം ഇന്റേണല്‍ അസസ്‌മെന്റില്‍ 50 ശതമാനം മാര്‍ക്ക് എഴുത്തു പരീക്ഷയിലൂടെ നിര്‍ണയിക്കണം. ഹ്രസ്വ ഉത്തരങ്ങള്‍ നല്‍കേണ്ട രീതിയിലായിരിക്കും ഭൂരിഭാഗം ചോദ്യങ്ങളും. ബാക്കിയുള്ള മാര്‍ക്ക് മൂന്ന് വ്യത്യസ്ത മൂല്യ നിര്‍ണയ രീതിയിലൂടെ വിലയിരുത്തണം.
 • ഇപ്പോള്‍ ഹാജറിന് ലഭിക്കുന്ന വെയിറ്റേജ് നിര്‍ത്തലക്കാണം. ഇന്റേണല്‍ അസസ്‌മെന്റ് നടത്തി അതിന്റെ ഫലം അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്ക് രണ്ടാഴ്ച മുമ്പെങ്കിലും പ്രസിദ്ധീകരിക്കണം.
 • ഇങ്ങനെ നടത്തിയ മൂല്യ നിര്‍ണയത്തില്‍ പരാതിയുണ്ടെങ്കില്‍ അത് ഡിപ്പാര്‍ട്ട്‌മെന്റ്, കോളജ്, യുണിവേഴ്‌സിറ്റി തലങ്ങളില്‍ പരിഹരിക്കാനുള്ള ത്രിതല സംവിധാനം ഒരുക്കണം. മനപൂര്‍വമല്ലാത്ത വീഴ്ചകള്‍ക്ക് ശിക്ഷ പാടില്ല. ഇന്റേണല്‍ എക്‌സ്റ്റേണല്‍ മാര്‍ക്കുകളില്‍ വലിയ വ്യതാസം വന്നാല്‍ അത് പരിശോധിക്കാനുള്ള സംവിധാനം ക്രമീകരിക്കണം.
 • പ്രായോഗിക, പോജക്ട് വര്‍ക്കുകളുടെ മൂല്യ നിര്‍ണയം ഇന്റേണലായി നടത്തണം.പ്രാക്ടികല്‍ പരീക്ഷകള്‍ ഒഴിവാക്കി ഓരോ ദിവസത്തെയും പ്രാക്ടിക്കല്‍ ക്ലാസില്‍ മൂല്യനിര്‍ണയം നടത്തുക. മൂല്യ നിര്‍ണയവും വൈവയും സെമസ്റ്ററുകളുടെ അവസാനം കോളജ് നിശ്ചയിക്കുന്ന എക്‌സ്‌റ്റേണല്‍ എക്‌സാമിനറേക്കൊണട് നടത്തണം.
 • എല്ലാ പ്രോഗ്രാമുകള്‍ക്കും യുജിസി നിര്‍ദേശമനുസരിച്ച് 10 പോയിന്റ് സ്‌കെയില്‍ ഗ്രേഡിംഗും ഡയറക്ട് ഗ്രേഡിംഗും പിന്തുടരണം. പി എച്ച് ഡി ക്കും ഇതു ബാധമാക്കാം.
 • അവസാന സെമസ്റ്ററിലൊഴികെ ബാക്കി എല്ലാ സെമസ്റ്ററുകളിലും വിജയിച്ചവര്‍ക്ക് സപ്ലിമെന്ററി പരീക്ഷ നടത്തണം.
 • പ്രകൃതി ക്ഷോഭം മൂലമല്ലാതെ പരീക്ഷ മാറ്റി വയ്ക്കരുത്. എല്ലാ സര്‍വകലാശാലകളും ഡിജിറ്റല്‍ ചോദ്യബാങ്കും ഓണ്‍ലൈന്‍ ചോദ്യക്കടലാസ് കൈമാറ്റവും നടപ്പിലാക്കണം.
 • 30 ദിവസത്തിനകം പരീക്ഷാഫലം പ്രഖ്യാപിക്കണം. മാര്‍ക്ക് ലിസ്റ്റ്, ഗ്രേഡ് കാര്‍ഡുകള്‍, പ്രൊവിഷണല്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഫലം വന്നതിനുശേഷം 15 ദിവസത്തിനകം നല്‍കണം.
 • യുജി, പി ജി പ്രവേശനത്തിന് ടിസി നിര്‍ബന്ധമാക്കേണ്ടതില്ല. ജൂണ്‍, ജൂലൈ മാസത്തില്‍ തന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.
 • യു ജി, പിജി പ്രവേശനത്തിന് ദേശീയതലത്തില്‍ പ്രവേശനപരീക്ഷ നടത്തണം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യുണിക് ഐ ഡി നല്‍കണം. അധ്യാപകരുടെ ഐ ഡി ആധാറുമായി ബന്ധിപ്പിക്കണം.
 • ഓണ്‍ സ്രക്രീനില്‍ പുനര്‍ മൂല്യ നിര്‍ണയം നടത്തണം. സൂക്ഷമ പരിശോധനക്ക് അപേക്ഷ നല്‍കിയാല്‍ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്ത പകര്‍പ്പ് വിദ്യാര്‍ഥിക്ക് ലഭ്യമാക്കണം. പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷ കൊടുക്കേണ്ട അവസാന തിയതിക്കുശേഷം 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണം.
 • ഡോക്ടറല്‍ തീസീസ് മൂല്യനിര്‍ണയം 90 ദിവസത്തിനുള്ളില്‍ നടത്തണം.
 • അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍വ്വകലാശാലകളിലും ഔട്ട് കം ബേസ്ഡ് എജ്യുക്കേഷന്‍ നടപ്പാക്കണം. അതിനുള്ള പാഠ്യ പദ്ധതി സര്‍വകലാശാലകള്‍ തയാറാക്കണം.
 • എല്ലാ സര്‍വകലാശാലകളിലും സ്റ്റുഡന്റ് പോര്‍ട്ടല്‍ ഉറപ്പാക്കണം.

Request Increase Weightage Mark

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...