Thursday, August 11, 2022

പ്ലസ് വൺ പ്രവേശനം

Date:

കേരള സംസ്ഥാനത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള  അലോട്ട്മെന്‍റ് തിയതികൾ തീരുമാനിച്ചു.  ജൂലൈ 29നും ട്രയൽ അലോട്ട്മെൻ്റും ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്മെൻ്റും നടത്തും. സി.ബി.എസ്.സി പത്താം ക്ലാസ് ഫലം വൈകിയ സാഹചര്യത്തിൽ  ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഉള്ള തിയതി 5 വരെ ദീർഘിപ്പിച്ചിരുന്നു.

മൂന്ന് അലോട്ട്മെന്‍റുകൾ ആണ് ഉള്ളത്. ആഗസ്റ്റ് 20 ഓടെ അലോട്ട്മെൻ്റ് പ്രവർത്തനം അവസാനിച്ച് 22 ന് ക്ലാസ് തുടങ്ങുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ട്രയൽ അലോട്ട്മെൻ്റിന് ശേഷം 3 ദിവസം വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്ത് വരുത്താൻ സാധിക്കും. ആഗസ്റ്റ് 23 മുതൽ സെ്റ്റംബർ 30 വരെ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ഉണ്ടാകും.

സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ ഉള്ള അലോട്ട്മെൻ്റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 17നും ആയി നടക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ആഗസ്റ്റ് ഒന്ന് മുതൽ സ്കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. ഇതേ ദിവസം തന്നെ പ്രവേശനവും  തുടങ്ങുന്നതാണ്. കമ്യൂണിറ്റി ക്വാട്ടയിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ ആഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. ഇതിൻ്റെ റാങ്ക് പട്ടിക ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. ആഗസ്റ്റ് 26ന് കമ്യൂണിറ്റി ക്വാട്ട പ്രവേശനം അവസാനിപ്പിക്കണം. മാനേജ്മെന്‍റ് ക്വാട്ടയിൽ ആഗസ്റ്റ് ആറ് മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ് ക്വാട്ട പ്രവേശനം ആഗസ്റ്റ് ആറ് മുതൽ 20 വരെ നടത്താം.

 ഇതുകൂടി വായിക്കുക


  1. കീശ കാലിയാക്കാത്ത ബഡ്ജറ്റ് ലാപ്‌ടോപ്പുകള്‍
  2. ഇങ്ങനെ ഒരാൾ ലോകത്തെവിടെയുമില്ല!

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...