തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രവേശനം സംബന്ധിച്ച തിയതികളും നിര്‍ദേശങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു (Plus One Admission Dates). ജൂലൈ 11 മുതല്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും. ജൂലൈ 18 വരെയാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത്. ജൂലൈ 21 ട്രയല്‍ അലോട്ട്മെന്റും ഓഗസ്റ്റ് 11 ന് അവസാന അലോട്ട്മെന്റും എന്ന രീതിയിലാണ് അലോട്ട്മെന്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട മൂന്ന് അലോട്ട്മെന്റുകളില്തന്നെ ഭൂരിഭാഗം സീറ്റുകളും നിറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓഗസ്റ്റ് 17 ഓടെ ക്ലാസുകള്‍ ആരംഭിക്കും. പ്രധാന അലോട്ട്മെന്റുകള്‍ക്കുശേഷവും സീറ്റുകള്‍ ബാക്കിവന്നാല്‍ പിന്നീട് സപ്ലിമെന്ററി അലോട്ട്മെന്റുകളും ഉണ്ടാകും. സെപ്റ്റംബര്‍ 22 ഓടെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
81 താത്കാലിക ബാച്ചുകള്‍ ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്. നീന്തല്‍ അറിയാവുന്നവര്‍ക്ക് ലഭിച്ചിരുന്ന ബോണസ് മാര്‍ക്ക് നിര്‍ത്തലാക്കിയിട്ടുണ്ട്.
Plus One Admission Dates
ഇതുകൂടി വായിക്കുക
തൊഴിലന്വേഷണം എളുപ്പമാക്കാൻ കെ- ഡിസ്ക് ആപ്പ്