സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം പാദ വാർഷിക പരീക്ഷകൾ നടത്താൻ തീരുമാനമായി. ആഗസ്റ്റ് 24 മുതൽ ആണ് പരീക്ഷകൾ. സെപ്റ്റംബർ 2 ഓടെ തീരുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ വർഷം 9 ദിവസം ആണ് ഓണാവധി. സെപ്റ്റംബർ 2 ന് തുടങ്ങുന്ന അവധി 12 ന് അവസാനിക്കും.
വർഷങ്ങൾക്ക് ശേഷം ആണ് വിദ്യാർഥികൾ തുടർച്ചായി സ്കൂളിലേക്ക് എത്തുന്നത്. 2019 ന് ശേഷം വരുന്ന ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ തന്നെ അധ്യാപകരും വിദ്യാർഥികളും വളരെ സന്തോഷത്തിലാണ്.
പരീക്ഷകൾ അടുത്ത് എത്തിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ വേഗത്തിൽ തീർക്കാൻ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ALERT !!! ശാസ്ത്ര പോഷിണി സ്കീമിനായി അപേക്ഷിക്കാം