ഇന്ത്യൻ വിദ്യാഭ്യാസ മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പുതിയ മാറ്റങ്ങൾക്ക് ഇപ്പോൾ തീരുമാനം ആയിരിക്കുന്നു. നീറ്റ് പരീക്ഷക്ക് പകരം നെക്സ്റ്റ് അഥവാ നാഷണൽ എക്സിറ്റ് ടെസ്റ്റ് പരീക്ഷ എന്ന പുതിയ ആശയം ആണ് ഇപ്പൊൾ പ്ലാനിൽ.
എന്താണ് നെക്സ്റ്റ്?
2020 ലാണ് ആദ്യമായി നാഷണൽ മെഡിക്കൽ കമ്മീഷൻ നെക്സ്റ്റ് പരീക്ഷ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. പിന്നീട് നടന്ന ചർച്ചകളും വിശകലന യോഗങ്ങളും ഈ പുതിയ സമ്പ്രദായം നടപ്പിലാക്കുന്നതിനെപ്പറ്റിയായിരുന്നു. ഈ സിസ്റ്റം ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നവർക്കും വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ പൗരൻമാർക്കും ബാധകമാണ്.
റീച്ചില്‍ തൊഴിലധിഷ്ഠിത പരീശീലനം : Click here
ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നവർക്ക് കോഴ്സിന് ശേഷം പ്രാക്ടീസ് നടത്തുന്നതിന് വേണ്ടിയുള്ള ലൈസൻസ് നൽകുന്നതും ഈ പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും. തേ പരീക്ഷയുടെ മാർക്ക് മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ, പിജി കോഴ്സുകൾ എന്നിവയിലേക്കും പരിഗണിക്കുന്നതാണ്. അടുത്ത അധ്യായനവർഷത്തിൽ ഈ പരീക്ഷ നടപ്പിലാക്കും. മെഡിക്കൽ മേഖലയിലേക്കുള്ള പൊതു പരീക്ഷ ആയിട്ടാണ് ഇത് നടത്തുന്നത്. ഈ സിസ്റ്റം നടപ്പിലാക്കുന്നതിലൂടെ മെഡിക്കൽ പിജി പരീക്ഷക്ക് വേണ്ടിയുള്ള എൻട്രൻസ് പരീക്ഷ അപ്രസക്തമാകും.