കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിൽ പുതിയ മൂന്ന് ബിരുദ കോഴ്സുകൾ.
ബി എ മൾട്ടിമീഡിയ,ബി കോം,ബി എ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെൻ്റ് തുടങ്ങിയ കോഴ്സുകൾ ആരംഭിക്കാനാണ് പദ്ധതി. ഇതിനായിട്ടുള്ള അപേക്ഷ ഈ ആഴ്ച്ച യു.ജി.സിക്ക് സമർപ്പിക്കും. 10 പി ജി കോഴ്സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കാൻ കോഴ്സസ് ആന്‍ഡ് റിസര്‍ച്ച് സ്ഥിരംസമിതി അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 2026വരെ വിദൂര വിദ്യാഭ്യാസത്തിലൂടെ കോഴ്സുകൾ നടത്താൻ യുണിവേഴ്സിറ്റിക്ക് യു.ജി.സിയുടെ അനുവാദമുണ്ട്. നിലവിലുള്ള നാക് ഗ്രേഡിംഗ് അനുസരിച്ച് ഓൺലൈൻ കോഴ്സുകൾ നടത്തുന്നതിന് തടസ്സവുമില്ല.
വിദൂര വിദ്യാഭ്യാസത്തിലൂടെ കൂടുതൽ കോഴ്സുകൾ വരുന്ന അധ്യായന വർഷത്തിലേക്ക് നൽകാനാണ് യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം.