കോഴിക്കോട്: കാലിക്കറ്റ് യുണിവേഴ്സിറ്റിയില്‍ എം ബി എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു (MBA at Calicut University). സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസിലേക്കും കാലിക്കറ്റ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകളിലേക്കുമാണ് അഡ്മിഷന് ആരംഭിച്ചിരിക്കുന്നത്. പാര്‍ട്ട് ടൈം എംബിഎ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. കെ മാറ്റ്, സി ഇ ഇ, സി മാറ്റ്, എ ഐ സി റ്റി ഇ, ഐ ഐ എം കാറ്റ്, എന്നിവയിലേതെങ്കിലും പരീക്ഷയില്‍ ആവശ്യമായ സ്കോര്‍ നേടിയിട്ടുണ്ടാകണം.
അപേക്ഷ സമര്‍പ്പിക്കാന്‍ യുണിവേഴ്സിറ്റി സ്റ്റുഡന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷനു ശ്രമിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തേണ്ടതാണ്. 830 രൂപ രജിസ്ട്രേഷന് ഫീസായി അടയ്ക്കേണ്ടി വരും. അവസാന തിയതി ജൂലൈ 18.
അപേക്ഷ സമർപ്പിക്കാം:Click Here.
MBA at Calicut University