ആകര്‍ഷകമായ ഹ്രസ്വകാല ചിട്ടി അവതരിപ്പിച്ച് കെഎസ് എഫ് ഇ. മൂന്നുവര്‍ഷത്തേക്കാണ് ചിട്ടി അടയ്ക്കേണ്ടത്. 10 ലക്ഷം രൂപയാണ് ചിട്ടിയുടെ ആകെ തുക. മാസം അടയ്ക്കേണ്ട തുക 25000 രൂപയാണ്.എന്നാല്‍ ആദ്യമാസത്തിനുശേഷം വീതോഹരി ലഭിക്കുന്നതിനാല്‍ മാസത്തവണ കുറയും (KSFE Short Term chitty).
പരമാവധി 20313 രൂപ വരെ കുറയുന്നതിനാല്‍ ഉപഭോക്താവിന് ഒന്നരലക്ഷത്തോളം രൂപ വരെ ലാഭിക്കാം. കമ്മീഷന് കിഴിച്ച് 9.5 ലക്ഷം രൂപയാണ് ചിട്ടി പൂര്‍ണമാകുമ്പോള്‍ തിരിച്ചു ലഭിക്കുക.
മാസാമാസം നാലുപേര്‍ക്ക് ചിട്ടി ലഭിക്കും. ഒരു ലക്കിഡ്രോ, മൂന്നു വിളി ചിട്ടിഎന്നിങ്ങനെയാണ് ചിട്ടി ലഭിക്കുന്നത്.
സാലറി സര്‍ട്ടിഫിക്കറ്റ്, ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകള്‍, സ്വര്‍ണം, വിളിക്കാത്ത ചിട്ടി പാസ്ബുക്ക്, എല്‍ ഐ സി പോളിസി, ബാങ്ക് ഗ്യാരണ്ടി, എന്നീ രേഖകള്‍ ഹാജരാക്കി ചിട്ടി തുക പിന്‍വലിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക സൈറ്റ് സന്ദർശിക്കാം: Click Here.
KSFE Short Term Chitty