കൃഷിഭവനും ആയി ബന്ധപ്പെട്ട് പ്രവർത്തിച്ച് നമ്മുടെ സംസ്ഥാനത്തെ കാർഷിക മേഖലയെ പറ്റി പഠിക്കാനും ക്രോപ് പ്ലാനിംഗ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിംഗ് എക്സ്റ്റൻഷൻ, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലയിൽ പരിശീലനം നേടാനും അവസരമുണ്ടാക്കുന്ന ഇൻ്റേൺഷിപ്പിന് സംസ്ഥാന കാർഷിക വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാർഷിക മേഖലയിൽ താൽപര്യം ഉള്ളവർക്കും ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്കും ഇതിനായി അപേക്ഷിക്കാം.
കാർഷിക ഓഫീസുമായി ബന്ധപ്പെട്ട് ഫ്രണ്ട് ഓഫീസ് മാനേജ്മെൻ്റ്, ഡാറ്റ അപ്ഡേഷൻ തുടങ്ങിയ എക്സ്റ്റൻഷൻ എന്നീ പ്രവർത്തനങ്ങളിൽ ഉൾപെടാനും ഇതുവഴി അവസരം ഉണ്ട്.
6 മാസം ആണ് ഇൻ്റേൺഷിപ്പ്. പ്രോത്സാഹനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2500 രൂപ വച്ച് നൽകുന്നതാണ്. ഇൻ്റേൺഷിപ്പ് പൂർത്തി ആക്കുന്നവർക്ക് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഇത് മുന്നോട്ടുള്ള കാലത്ത് പ്രവർത്തി പരിചയ രേഖയായി ഉപയോഗിക്കാം.
അപേക്ഷകർ അഗ്രികൾച്ചറിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയവരോ ഓർഗാനിക് ഫാമിങിൽ ഡിപ്ലോമ ഉള്ളവരോ ആയിരിക്കണം. 18 നും 41നും ഇടയിൽ പ്രായമുള്ളവർക്ക് ആണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
ജൂലായ് 20 വരെയാണ് അപേക്ഷ സമയം.
ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്: Click here