സര്‍ക്കാര്‍ നടത്തുന്ന ഇന്‍ഡസ്ട്രി ട്രെയിനിംഗ് ഇന്സ്റ്റിട്യുട്ടുകളില് (ഐടി ഐ) പഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് (ITI admission kerala 2022).
തൊഴില്‍ അധിഷ്ഠിതമായി പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന പഠനമേഖലയാണ് ഐടിഐകള്‍. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും ഐടിഐകളില്‍ തുടര്‍ പഠനസാധ്യതകള്‍ ഉണ്ട്.
പത്താം ക്ലാസ് ജയിച്ചവര്‍ക്ക് മെട്രിക് ട്രേഡുകളും നോണ്‍ – മെട്രിക് ട്രേഡുകളും തെരഞ്ഞെടുത്ത് പഠിക്കാം.തോറ്റവര്‍ക്ക് നോണ്‍ – മെട്രിക് ട്രേഡുകള്‍ മാത്രമാണ് തെരഞ്ഞെടുക്കാനാകുക. ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്സുകളാണുള്ളത്.
സംസ്ഥാനത്തെ ഐടിഐകളില്‍ ലഭ്യമായ എസ്.സി.വി.ടി അംഗീകാരമുള്ള നോണ്‍ മെട്രിക് ട്രേഡുകള്‍
എന്‍ജിനിയറിംഗ് വിഭാഗത്തിൽ – അപ്ഹോള്‍സ്റ്റര്‍, പ്ലംബര്‍,വെല്‍ഡര്‍, കാര്‍പെന്റര്‍, പെയിന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍.
നോണ്‍ എന്‍ജിനിയറിംഗ് വിഭാഗത്തിൽ – ഡ്രസ് മേക്കിംഗ്, സ്യൂയിംഗ് ടെക്നോളജി.
മെട്രിക് ട്രേഡുകള്‍
എന്‍ജിനിയറിംഗ്- മെക്കാനിക്കല്‍ ഡീസല്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യന്, ഇലക്ട്രോപ്ലേറ്റര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്, ഫിറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍ ( സിവില്‍), തുടങ്ങി 37 ട്രേഡുകള്‍ നിലവിലുണ്ട്.
നോണ്‍ എന്‍ജിനിയറിംഗ്- കംപ്യൂട്ടര്‍ ഒപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തുടങ്ങി 24 ട്രേഡുകളാണുള്ളത്.
കൂടാതെ മികവിന്റെ കേന്ദ്രം പദ്ധതി അനുസരിച്ച് ഓട്ടോ മൊബൈല്‍ ടെക്നോളജി, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, എന്നീ മേഖലകളിലുള്ള കോഴ്സുകളിലും പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ചേരാം. പ്രവേശനവുമായി ബന്ധപ്പട്ട കൂടുതല്‍ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും:Click Here.
ഐടിഐയുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകള് ലഭിക്കുവാനായി:Click Here
ITI Admission Kerala 2022