ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുമായി കേരളത്തിലെ ഐ ടി പാര്‍ക്കുകള്‍. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കോച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ഇന്റണ്ഷിപ്പുകള്ക്ക് അവസരമുള്ളത് (Internship at IT Parks).
നിരവധി കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഓഗസ്റ്റിലാണ് ആരംഭിക്കുന്നത്. 5000 ഉദ്യോഗാര്‍ഥികള്‍ക്ക് 2023 ഓടെ നൈപുണ്യ വികസന പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് കേരള ഐടി പാര്‍ക്സ് സി ഇ ഒ ജോണ്‍ എം തോമസ് അറിയിച്ചു.
ആദ്യഘട്ടത്തില്‍ 1500 ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ആറുമാസത്തേക്ക് പരിശീലനം ലഭിക്കത്തക്കവിധത്തിലാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ക്രമീകരിക്കുക. ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ വിഹിതമായി 5000 രൂപ നല്‍കും . കമ്പനി വിഹിതമായി കുറഞ്ഞത് ഇതേ തുക തന്നെ എല്ലാ സ്ഥാപനങ്ങളും നല്‍കും.
തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് ഐ ടി പാര്‍ക്കുകളില്‍ നിന്നായി 300 ല്‍ പരം കമ്പനികളാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുമായി സഹകരിക്കുന്നത്. സ്റ്റാര്‍ട്അപ് മിഷന്, ജി ടെക്, കാഫിറ്റ്, ഐ സി ടി അക്കാദമി കേരള എന്നിയുടെ സംയുക്ത സംരംഭമായ പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക്
ഈ ലിങ്കില്‍ പ്രവേശിച്ച്
രജിസ്റ്റര്‍ ചെയ്യാം:Click Here.
ബിരുദം നേടിയവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രജിസ്ട്രേഷന് നടത്തിയവര്‍ക്കായി ഇന്റര്‍വ്യൂ ഉണ്ടാകും. അതിനുശേഷമായിരിക്കും പരിശീലപരിപാടിയില്‍ പ്രവേശനം ലഭിക്കുക.
Internship at IT Parks