Thursday, August 11, 2022

നമ്മുടെ സ്കൂളുകളിൽ ഇനി അതിവേഗ ഇൻ്റർനെറ്റ് 

Date:

സംസ്ഥാനത്തെ സ്കൂളുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ധാരണ. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വിഎച്ച്‌എസ്‌ഇ സ്കൂളുകളില്‍ 100 എംബിപിഎസ് വേഗത്തില്‍ ബ്രോഡ്ബാന്‍‍‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം.ഇതിനായി കൈറ്റും ബിഎസ്‌എന്‍എല്ലും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ഇത് പ്രാവര്‍ത്തികമാകുന്നതോടെ സ്കൂളുകളില്‍ ഇന്റര്‍നെറ്റിന് വേഗത കൂടും.

നിലവിലെ 8 എംബിപിഎസ് വേഗതയുള്ള ഫൈബര്‍ കണക്ഷനുകളാണ് പന്ത്രണ്ടര ഇരട്ടി വേഗത്തില്‍ ബ്രോഡ്ബാന്‍ഡ് ആകുന്നത്. ഹൈടെക് സ്കൂള്‍ പദ്ധതിയില്‍പ്പെട്ട 4,685 സ്കൂളുകളിലെ 45,000 ക്ലാസ്‍മുറികളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്‍റ് ലഭ്യമാകും. പ്രതിവര്‍ഷം നികുതിക്ക് പുറമേ 10,000 രൂപ നിരക്കില്‍ 8 എംബിപിഎസ് വേഗതയില്‍ ബ്രോ‍ഡ്ബാന്‍ഡ് നല്‍കാനുള്ള കരാറില്‍ അധിക തുക ഈടാക്കാതെയാണ് അതിവേഗ ഇന്‍റര്‍നെറ്റ് നല്‍കുന്നത്. 

ഒരു സ്കൂളിന് പ്രതിമാസം 3,300 ജിബി ഡേറ്റ ഈ വേഗതയില്‍ ഉപയോഗിക്കാം. വേഗത കൂടിയ ബ്രോഡ്ബാന്‍ഡ് എല്ലാ ക്ലാസ് മുറികളിലും എത്തുന്നത് ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ് റൂം വിനിമയങ്ങള്‍ ശക്തിപ്പെടുത്തും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ എല്ലാ ക്ലാസ് മുറികളിലും തടസങ്ങളില്ലാതെ ലഭ്യമാകാനും ഇത് സഹായിക്കും.     

ഇതുകൂടി വായിക്കുക
  1. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്
  2. വീട്ടിലിരുന്നു പഠിക്കാം ഫ്രീയായി ഗൂഗിൾ നൽകുന്ന സർട്ടിഫിക്കറ്റും നേടാം
  3. സോഷ്യല്‍ മീഡിയ വരുമാനമാർഗമാക്കി മാറ്റാം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...