ഏവിയേഷന്‍ രംഗത്ത് ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നായ ഹിന്ദുസ്ഥാന്‍ ഏവിയേഷന്‍ അക്കാദമിയില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം നേടാം (Cources at Hindustan Aviation Academy). ഏവിയേഷന്‍, എന്‍ജിനിയറിംഗ്, മാനേജ്മെന്റ് എന്നീ മേഖലകളിലാണ് കോഴ്സുകളുള്ളത്.
1983 ല്‍ ബംഗളുരുവില്‍ പ്രവര്‍ത്തനമാരംഭിച്ച ഹിന്ദുസ്ഥാന്‍ അക്കാദമിയില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ലൈസന്‍സ്ഡ് എയര്‍ക്രാഫ്റ്റ് എന്‍ജിനിയര്‍മാരായി ജോലി നേടിയിട്ടുള്ളത്. ഏവിയേഷന്‍ രംഗം പോലെ തന്നെ എന്‍ജിനിയറിംഗ് , മാനേജ്മെന്റ് കോഴ്സുകളും ലോകോത്തര നിലവാരത്തോടെയാണ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
നിലവിലുള്ള പ്രോഗാമുകള്
എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിംഗ് + ബി എസ് സി (ഓണേഴ്സ്)
ഹിന്ദുസ്ഥാന്‍ ഏവിയേഷന്‍ അക്കാദമിയും ബെംഗളുരു നോര്‍ത്ത് യുണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഹിന്ദുസ്ഥാന്‍ ബിസിനസ് സ്കൂളും സംയുക്തമായി നടത്തുന്ന കോഴ്സാണിത്. നാലു വര്‍ഷമാണ് കലാവധി. ബി.എസ്.സി ഓണേഴ്സ് ഡിഗ്രിയടക്കം ലഭിക്കുന്ന ഈ പ്രോഗ്രാം കഴിയുന്നതോടെ എയര്‍ ബസ് A 320, ബോയിംഗ് 737 പോലുള്ള വിമാന കമ്പനികളില്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ പര്യാപ്തമാക്കുന്നു.
ഹിന്ദുസ്ഥാന്‍ ബിസിനസ് സ്കൂള്‍
ഹിന്ദുസ്ഥാന്‍ ഏവിയേഷന്‍ അക്കാദമി കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് രംഗത്ത് മികവുറ്റ പ്രൊഫഷണലുകളെ ഒരുക്കിയെടുക്കുന്നതിനുവേണ്ടി ആരംഭിച്ച വിഭാഗമാണ് ഹിന്ദുസ്ഥാന്‍ ബിസിനസ് സ്കൂള്‍.
സമര്‍ഥരായ അധ്യാപകരടങ്ങുന്ന സംഘമാണ് വിദ്യാര്‍ഥികള്‍ക്ക് ബിസിനസ് വിഷയങ്ങളില്‍ ക്ലാസെടുക്കുന്നത്. രാജ്യത്തെ പ്രമുഖ ഇന്ടസ്ട്രികളില് വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തി പരിചയം നേടാനുള്ള അവസരവും ഇവിടെനിന്ന് ഒരുക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കരിയര്‍ സ്വപ്നങ്ങള്‍ക്കനുസരിച്ച് കരിക്കുലം തീരുമാനിക്കാനുള്ള രീതിയിലാണ് ഇവിടെ കോഴ്സുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ പരീശീലനം ലഭിക്കുന്നതിനാല്‍ ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റില്‍ മുന്‍പന്തിയിലാണ്.
കൂടുതൽ വിവരങ്ങൾക്കായി ഹിന്ദുസ്ഥാൻ ഏവിയേഷൻ അക്കാദമിയുടെ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം:Click Here.
Cources at Hindustan Aviation Academy