Thursday, August 11, 2022

ആയുഷ് പി.ജി എന്‍ട്രന്‍സ് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം

Date:

ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാരീതികളില്‍ എം ഡി, എം എസ്, പി ജി, ഡിപ്ലോമ പ്രോഗാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. നാഷണ്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ ഓഗസ്റ്റ് 18 വരെയാണ് അപേക്ഷിക്കേണ്ടത് (Ayush PG Entrance Test).

ഇന്ത്യയിലെ ആയുഷ് കോളജുകള്‍,ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍വകലാശാലകള്‍ ,കല്പിത സര്‍വകലാശാലകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷാ സ്‌കോര്‍ പരിഗണിക്കുക.

യോഗ്യതകള്‍

ബി എ എം എസ്, ബി യു എം എസ്, ബി എസ് എം എസ്, ബി എച്ച് എം എസ് എന്നിവയിലേതെങ്കിലും ബിരുദം കൂടാതെ അതത് മേഖലയിലെ സ്ഥിരമായോ താത്കാലികമായോ ഉള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും (2022 ഒക്ടോബര്‍ 31 നു മുമ്പായി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായിരിക്കണം) വേണം.


ഈ ലിങ്കിലൂടെ അപേക്ഷിക്കാം:Click Here.

Ayush PG Entrance Test

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...