കേരള സർക്കാരിൻ്റെ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി എസ് സി അംഗീകൃത തൊഴിൽ അധിഷ്ഠിത ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സ് പഠിക്കാനുള്ള അവസരം. ജൂലൈ 18 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. പത്താം ക്ലാസ് പാസായവർക്ക് പ്രായ പരിധി ഇല്ലാതെ അപേക്ഷകൾ സമർപ്പിക്കാം.
സാമുദായിക സംവരണ നിർദേശങ്ങൾ പാലിച്ചാണ് പാലക്കാട് ഫുഡ് സെൻ്ററിൽ ഒഴികെയുള്ളിടത്ത് പ്രവേശനം. പാലക്കാട് ഫുഡ് ക്രാഫ്റ്റ് സെൻ്റർ എസ് സി/എസ് ടീ വിഭാഗക്കാർക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സെൻ്റർ ആണ്. എസ് സി/എസ് ടീ/ ഒ ഇ സി വിഭാഗക്കാർക്ക് സ്റ്റൈഫൻ്റോടെ ഇവിടെ പഠിക്കാവുന്നതാണ്. മറ്റ് വിദ്യാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടാം : 0471 2310441
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 18/07/2022
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും: Click Here