ബി എഡ് നാല് വർഷത്തിലേക്കുള്ള കോഴ്സ് ആക്കണം എന്ന കേന്ദ്ര സർക്കാരിൻ്റ നിർദേശം സംസ്ഥാനത്ത് അടുത്ത വർഷത്തേക്ക് നടപ്പിലാക്കാൻ തീരുമാനമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ആണ് ഈ വിവരം നിയമസഭയിൽ അറിയിച്ചത്. 2019 യിൽ എൻടിസി പുറത്തിറക്കിയ ചട്ടങ്ങൾ അനുസരിച്ച് നിലവിൽ ഉള്ളതിനേക്കാൾ വലിയ വ്യത്യാസമായിരിക്കും വരും വർഷങ്ങളിൽ ബി എഡിൽ ഉണ്ടാവുക.
നിലവിലെ സംവിധാനം അനുസരിച്ച് 2 വർഷമാണ് ഈ കോഴ്സ്. ഏതെങ്കിലും വിഷയത്തിൽ ബിരുദത്തിന് ശേഷം ബിഎഡ് എടുക്കുന്നവർക്ക് ആകെ 5 വർഷമാണ് പഠനത്തിനായി എടുക്കുന്നത്.
പുതിയ ഇൻ്റഗ്രേറ്റഡ് ബിഎഡ് അനുസരിച്ച് ഇത് നാല് വർഷമായി ചുരുങ്ങും.