നെറ്റ് പരീക്ഷയ്ക്കായി അപേക്ഷ കൊടുത്തവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 9,11,12 തിയതികളിലും ഓഗസ്റ്റ് 12,13,14 തിയതികളിലുമായാണ് പരീക്ഷ നടത്തുന്നത്. ജൂലൈയില്‍ നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് (UGC NET Admit Card Download).
പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക. 9 മുതല്‍ 12 വരെയും മൂന്നു മുതല്‍ ആറുവരെയും ആണ് ഷിഫ്റ്റുകള്‍. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാ കേന്ദ്രം, തിയതി, ഷിഫ്റ്റ് സമയം എന്നിവ നല്കിയിട്ടുണ്ടാകും. പരീക്ഷയ്ക്കു പോകുമ്പോള്‍ അഡ്മിറ്റ് കാര്‍ഡ്, സെല്‍ഫ് ഡിക്ലറേഷന്‍ എന്നിവ പ്രിന്റ് എടുത്തുകൊണ്ടു പോകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം:Click Here.
UGC NET Admit Card Download