Thursday, August 11, 2022

നഴ്‌സിംഗ് പഠനത്തിന് അപേക്ഷ ക്ഷണിച്ചു

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം (Nursing College Admission). സര്‍ക്കാര്‍ , സ്വാശ്രയ കോളജുകളിലേക്കുള്ള പ്രവേശനനടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ അടങ്ങിയ പ്ലസ് ടു വിജയിച്ചവര്‍ക്കും 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ജി എന്‍ എം കോഴ്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം. 45 വയസാണ് പ്രായ പരിധി. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി നടത്തുന്ന പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അലോട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712530363,364 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

എല്‍ ബി എസ് സെന്റര്‍ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്:Click Here.

അപേക്ഷ ഫീസ് ജനറല്‍ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 500 രൂപയും. അപേക്ഷ ഫീസ് ഓണ്‍ ലൈനായോ. വെബ്‌സൈറ്റില്‍ നിന്ന് ചെല്ലാന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയോ അടയ്ക്കാം.

Nursing College Admission

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...