Thursday, August 11, 2022

എം.എസ്‌സി. ബയോടെക്‌നോളജിക്ക് രാജീവ് ഗാന്ധി സെന്ററില്‍ ഇപ്പൊൾ അപേക്ഷിക്കാം

Date:

രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ എം. എസ്. സി ബയോടെക്നോളജിയിലേക്ക് ‍ 30.06.2022 വരെ അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (Rajiv Gandhi Centre for Biotechnology) (ആര്‍ജിസിബി) 2022-24 അധ്യയന വര്‍ഷത്തിലേക്ക് നടത്തുന്ന (MSc Bio technology) ഫുള്‍ടൈം എം.എസ് സി ബയോടെക്നോളജി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

20 സീറ്റുള്ള കോഴ്സിലേക്ക് 60% മാര്‍ക്ക്/തത്തുല്യ ഗ്രേഡില്‍ കുറയാതെ സയന്‍സ്/എന്‍ജിനീയറിങ്/മെഡിസിന്‍ ബിരുദവും ‘GAT-B’ സ്കോറുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എസ്.സി/ എസ്.ടി/ ഒ.ബി.സി-എന്‍.സി.എല്‍/ പിഡബ്ല്യുഡി (ഭിന്നശേഷിക്കാര്‍) തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് യോഗ്യത പരീക്ഷയില്‍ 5% മാര്‍ക്കിളവുണ്ട്.

നാലു സെമസ്റ്ററായുള്ള രണ്ടുവര്‍ഷത്തെ കോഴ്സില്‍ ഡിസീസ് ബയോളജി, ജനറ്റിക് എന്‍ജിനീയറിങ്, മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ഡിഎന്‍എ പ്രൊഫൈലിങ് സ്പെഷലൈസേഷനുകളുണ്ട്.

അവസാനവര്‍ഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

പ്രവേശനം ലഭിക്കുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 6000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 8000 രൂപയും സ്റ്റൈപന്‍ഡ് ലഭിക്കും.

അപേക്ഷ ഓണ്‍ലൈനായി 30.06.2022 വരെ സമര്‍പ്പിക്കാം.

അപേക്ഷിക്കുവാൻ:Click Here. 

Msc in Rajiv Gandhi Centre for Biotechnology

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...