Lakshya scholarship for civil service
സിവിൽ സർവീസ് ലക്ഷ്യമിടുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ‘ലക്ഷ്യ’ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂൺ 10
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സിവിൽ സർവീസ് പരീക്ഷ നേരിടുന്നതിന് പ്രാപ്തരാക്കാനായി പട്ടികജാതി വികസന വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
2022 ജൂൺ 8 അവസാന തിയതി ഉള്ള കേരള പിഎസ്സി അപേക്ഷകൾ
തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുക.
ഈ വർഷം 30 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഇതിൽ അഞ്ചു സീറ്റ് പട്ടിക വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത
അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദമാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യത. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
01-08-2022 ൽ 20നും 36നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്: https://icsets.org/
സ്കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക സൈറ്റ് സന്ദർശിക്കാം:
അല്ലെങ്കിൽ 0471-2533272 എന്ന നമ്പറിൽ ബന്ധപ്പെടുക.
summary : lakshya scholarship for civil service students