9497900200 എന്ന നമ്പറിലേക്ക് ഏത് സമയത്തും കുട്ടികൾക്ക് എന്ത് ആവശ്യത്തിനും വിളിക്കാൻ സാധിക്കും. ചിരി ഹെൽപ് ഡെസ്ക് എന്നത് കുട്ടികളുടെ മുഖത്തെ പുഞ്ചിരി എന്നും നിലനിർത്തുവാൻ വേണ്ടി കേരള പോലീസ് ആരംഭിച്ചിരിക്കുന്ന ഹെൽപ് ഡെസ്ക് ആണ് (kerala police chiri help desk).
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്ന എന്ന ഭാരിച്ച ജോലി ഏറ്റെടുത്തിട്ടുള്ള ഒരു തൊഴിൽ മേഖലയാണ് പോലീസിൻ്റെത് . അതിനാൽ തന്നെ പലപ്പോഴും അടുത്തിടപെഴകാൻ സാധാരണക്കാർക്ക് ചെറിയ പേടി തോന്നുക എന്നത് സ്വാഭാവികമാണ്. മുതിർന്നവർക്ക് പേടി തോന്നുമ്പോൾ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അത്തരം ഒരു ഭീകരാന്തരീക്ഷം ഇല്ലാതാക്കുന്നതിനായി വികസിപ്പിച്ച ഒന്നാണ് “ ചിരി “ ഹെൽപ് ഡെസ്ക്.
2020ലെ ലോക്ഡൗൺ കാലത്ത് തുടങ്ങിയ ഈ ഹെൽപ് ഡസ്കിന് കുട്ടികളുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിരിക്കുന്നു.
കണക്കുകൾ പറയുന്നത് അനുസരിച്ച് 10,002 കുട്ടികൾ വിളിച്ചത് പ്രശ്ന പരിഹാരത്തിനും 15,562 കുട്ടികൾ വിളിച്ചത് വിവിധങ്ങളായ അന്വേഷണങ്ങൾക്കും ആയിട്ടാണ്. 11 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾ നേരിട്ട് വിളിച്ചപ്പോൾ 11 വയസിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി രക്ഷകർത്താക്കളാണ് വിളിച്ചത്. കുട്ടികളുടെ ഫോൺ ഉപയോഗം കുറക്കാൻ സഹായിക്കണം എന്ന് പറഞ്ഞു വിളിക്കുന്ന മാതാ പിതാക്കളുടെ എണ്ണവും കുറവല്ല.
സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളും കുട്ടികളെ ബാധിക്കുന്നില്ല എന്ന് നമ്മൾ ചിന്തിക്കുന്നു എങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ല എന്നാണ് പോലീസ് പറയുന്നത്. ചെറിയ പ്രശ്നങ്ങൾ പോലും കുട്ടികളുടെ മനസ്സിനെ വല്ലാതെ ബാധിക്കുന്നുണ്ട് എന്ന തിരിച്ചറിവിൽ നിന്നുമാണ് കുട്ടികളെ സഹായിക്കാനായി ഇത്തരം ഒരു ഹെൽപ് ഡെസ്ക് പോലീസ് ആരംഭിച്ചത്.
ചിരി ഹെൽപ് ഡെസ്കിൻ്റെ ഭാഗമായി ഓരോ ജില്ലയിലും 20 പേരടങ്ങുന്ന ടീം ആണ് പ്രവർത്തിക്കുന്നത്. മനഃശാസ്ത്രഞ പരിശീലനം ലഭിച്ച എസ് പി സി അംഗങ്ങളായ വിദ്യാർഥികൾ തുടങ്ങിയവരാണ് ഇത്തരത്തിൽ വിളിക്കുന്ന കുട്ടികൾക്ക് ആശ്വാസം കൊടുക്കുന്നത്. ഈ കോളുകൾക്ക് ശേഷം വിളിക്കുന്ന കുട്ടികളുടെ വിവരങ്ങൾ തരം തിരിച്ച് അതാത് ജില്ലയിലുള്ള ടീമുകൾക്ക് കൈമാറ്റം ചെയ്യുന്നു. ഇതിൽ കൗൺസിലിങ് ആവിശ്യം ആയിട്ടുള്ളവർക്ക് അത്തരത്തിലും മറ്റ് പോലീസിൻ്റെ സഹായം ആവശ്യം വേണ്ട കേസുകൾ ആണ് എങ്കിൽ അങ്ങനെയും സഹായം ഉറപ്പാക്കും.
Kerala Police Chiri Help Desk