Sunday, July 3, 2022

Kerala Plus Two Result -+2 റിസൾട് നോക്കാൻ 3 വഴികൾ

Date:

Kerala Senior Secondary Plus Two Exam Results

ജൂൺ 28 നു കേരള സിലബസിൽ പഠിക്കുന്ന കുട്ടികളുടെ +2 റിസൾട്ട് വരുകയാണ്. ഓൺലൈൻ ക്‌ളാസുകളിൽ നിന്നും വ്യത്യസ്തമായി, പരിപൂർണ്ണമായും ഓഫ്‌ലൈനിൽ പേടിച്ചു വരുന്ന കോവിഡ് നു ശേഷമുള്ള ആദ്യ ബാച്ചിന്റെ റിസൾട്ടാണ് ജൂൺ 28 നു വരാൻ പോകുന്നത്. അത് എവിടെ എങ്ങനെ നോക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്.

ശ്രദ്ധിക്കുക : ചുവടെ മൂന്ന് തരത്തിൽ നിങ്ങൾക്ക് റിസൾട്ടുകൾ നോക്കാം. ഒട്ടനവധി പേര് ഇത് നോക്കുന്ന വേളയിൽ വെബ്‌സൈറ്റ് തകരാർ വന്നേക്കും. അതിനാൽ മൂണും മാറി മാറി നോക്കിയാൽ മതി.

1. നാഷണൽ ഇൻഫോമാറ്റിക്സ്

ഇന്ത്യയിലെ വിവിധ സർക്കാരുകളുടെയും, പ്രാദേശിക-ദേശീയ സംഘടനകളുടെയും വിവരസാങ്കേതികത നിയ്രന്തിരുകുന്ന നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്റർ ന്റെ കേരളത്തിന്റെ സൈറ്റിൽ റിസൾട്ടുകൾ ലഭിക്കും.  നിലവിൽ അതിൽ റിസൾട്ടുകളോ ലിങ്കുകളോ കാണില്ല, ജൂൺ 28 ഉച്ച കഴിഞ്ഞു 3 മണിക്കാണ് റിസൾട്ട് വരുന്നത്. അന്നേരം ലിങ്ക് ലൈവാകും. അതിന്റെ ലിങ്ക് തൊട്ടു താഴെ കൊടുത്തിരിക്കുന്നു.


ഇവിടെ പരിശോധിക്കുക

2. കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയ കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ അഥവാ കൈറ്റ് ന്റെ വെബ്‌സൈറ്റിലും റിസൾട്ടുകൾ ലഭ്യമാണ്. ഇതും ജൂൺ 28 ഉച്ച തിരിഞ്ഞാണ്  ലൈവാകുക. അതിനാൽ, ഈ സൈറ്റ് തുറന്നു പിടിച്ചിരിക്കണം. കൈറ്റിന്റെ വെബ്‌സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു.


കൈറ്റ് വെബ്‌സൈറ്റ്

3. ഐ എക്സാംസ് പോർട്ടൽ

കേരളത്തിന്റെ ഇന്റഗ്രേറ്റഡ് എക്‌സാമിനേഷൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പരീക്ഷ റിസൾട്ടുകൾ ലഭ്യമാണ്. സ്‌കൂളുകളുടെ മൊത്തം റിസൾട്ട് ഇവിടെ നിന്ന് നോക്കാവുന്നതായിരിക്കും. അദ്ധ്യാപകർക്ക് ഇത് സഹായകരമായിരിക്കും. അതിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.


ഐ എക്സാംസ് ലിങ്ക്

റിസൾട് വരുന്ന ദിവസം നിങ്ങളെ ഇത് ഓർമ്മിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും. അതിനായി താഴെ ചിത്രത്തിൽ കൊടുത്ത പോലെ ചെയ്യുക

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...