Sunday, July 3, 2022

വിദ്യാര്‍ഥികളുടെ യാത്രാ പാസ്: ജൂലൈ 31 വരെ അപേക്ഷിക്കാം.

Date:

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ യാത്രാ പാസ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജൂലൈ 31 വരെ യാത്രാ പാസിനായി അപേക്ഷിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു(Kerala ksrtc concession).

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ പറ്റുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. വ്യാജതിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചുള്ള യാത്ര വ്യാപകമായതിനേത്തുടര്‍ന്നാണ് പുതിയ ചട്ടം നിലവില്‍ വന്നത്. റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസറുടെ ഒപ്പോടുകൂടിയ യാത്രാ പാസുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇനിമുതല്‍ ടിക്കറ്റ് ഇളവ് ലഭിക്കുകയുള്ളു. വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലുള്ള യാത്രാ പാസുകള്‍ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രാ പാസ് ലഭിക്കുന്നതെങ്ങനെ?

റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സി.ഡിയില്‍ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറില്‍ വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും വിവരങ്ങള്‍ നല്‍കിയാല്‍ യാത്രാ പാസ് പ്രിന്റ് എടുക്കാവുന്നതാണ്.

ഗവ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങളടങ്ങിയ പ്രിന്റും സ്ഥാപനത്തിന്റെ കത്തുമടക്കം അവരവരുടെ റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസുകളില്‍ ചെന്ന് ജൂണിയര്‍ ആര്‍ടിഓയുടെ ഒപ്പും സീലും പാസുകളില്‍ പതിച്ച് വാങ്ങിക്കുക.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേല്‍പറഞ്ഞ രീതിയില്‍ പാസുകള്‍ പ്രിന്റ് ചെയ്തതിനുശേഷം സര്‍വകലാശാലയുടെയും സ്ഥാപന മേധാവിയുടെയും കത്തുകള്‍ വാങ്ങി ആര്‍ടിഓഫീസിലെത്തിച്ച് പാസുകളില്‍ സീലും ഒപ്പും പതിപ്പിക്കുക. കാര്‍ഡുകള്‍ ഓരോ വര്‍ഷവും പുതുക്കേണ്ടതാണ്

 

 

 

 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...