മലപ്പുറം: ഡിപ്ലോമ, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി ഇവയിലേതെങ്കിലും കഴിഞ്ഞനില്ക്കുന്നവര്ക്ക് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഇന്റേൺഷിപ്പിനുള്ള അവസരമൊരുക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് (Internship at Malappuram Jilla Panchayat). 2021 നു ശേഷം പഠനം പൂര്‍ത്തിയാക്കിവര്‍ക്കാണ് അവസരം. മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാര്‍ക്ക് അപേക്ഷിക്കാം.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ജില്ലാ പഞ്ചായത്ത് പഠനം കഴിഞ്ഞവര്‍ക്കായി ഇത്തരമൊരു അവസം ഒരുക്കുന്നത്. പദ്ധതിക്കായുള്ള ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായി. അഭ്യസ്ഥവിദ്യരായ ആളുകള്‍ക്ക് അവരവരുടെ മേഖലയില്‍ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും തൊഴില്മേഖലകളെക്കുറിച്ചു കൂടുതല്‍ അറിയാനും ലക്ഷ്യംവച്ചുള്ള പദ്ധതിയാണിത്. കഴിഞ്ഞമാസം നിലമ്പൂരില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ഉദ്യോഗ് മലപ്പുറം’ എന്ന തൊഴില്‍ മേളയില്‍ വന്‍തോതില്‍ ഉദ്യോഗാര്‍ഥികളും തൊഴില്‍ ദാതാക്കളും പങ്കെടുത്തിരുന്നു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പദ്ധതിക്ക് രൂപം കൊടുക്കാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ മുതിര്‍ന്നത്.
താത്പര്യമുള്ള എല്ലാവര്ക്കും ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം കൊടുക്കാനാണ് ജില്ലാപഞ്ചായത്ത് ശ്രമിക്കുന്നത്.നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യത്തില്‍ ഇത്തരം ഇന്റണ്‍ഷിപ്പുകള്‍ ജനങ്ങള്‍ക്കു ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.ജൂണ്‍ 30 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. സംശയനിവാരണത്തിന് 7012007200 എന്ന നമ്പറില്‍ വിളിക്കാം.
ഇന്റണ്‍ഷിപ്പിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം:Click Here.
Internship at Malappuram Jilla Panchayat