Sunday, July 3, 2022

ഗുജറാത്ത് കലാപവും അടിയന്തരാവസ്ഥയും പ്ലസ് ടു സിലബസില്‍ നിന്ന് ഒഴിവാക്കി

Date:

ന്യൂ ഡല്‍ഹി: എന്‍സിആര്‍ടി പ്ലസ് ടു സിലബസില്‍ നിന്ന് അടിയന്തരാവസ്ഥ, 2002ലെ ഗുജറാത്ത് കലാപം എന്നീ വിഷയങ്ങള്‍ ഒഴിവാക്കി (Gujarat riot, national emergency excluded from plus two textbooks). കൂടാതെ ശീതയുദ്ധം, നക്‌സലൈറ്റ് പ്രസ്ഥാനം, മുഗള്‍ കോടതി എന്നിവയും പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. ഈ വിഷയങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതിനാലും വേണ്ടത്ര പ്രാധാന്യം ഇല്ലാത്തതിനുമാലാണ് പുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് എന്‍സിആര്‍ടി അധികൃതര്‍ നല്‍കിയ വിശദീകരണം. ഒഴിവാക്കിയ വിഷയങ്ങള്‍ക്ക് കാലികപ്രസക്തി ഇല്ലെന്നും മാത്രമല്ല അധ്യാപകരുടെ സഹായമില്ലാതെ തന്നെ മനസിലാക്കിയെടുക്കാവുന്ന ചരിത്രമാണ് ഇവയെന്നും എന്‍സിആര്‍ടി വിശദീകരിച്ചു.

എന്‍സിആര്‍ടിയുടെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലുണ്ടായിരുന്ന ഗുജറാത്ത് കലാപം പ്രതിപാദിക്കുന്ന അധ്യായം നീക്കം ചെയ്യപ്പെട്ടു.കലാപത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാച്ച്‌പെയുടെ രാജ് ധര്‍മ്മ പ്രതിപാദ്യവും ഒഴിവാക്കി. ചരിത്രപുസ്തത്തില്‍ നിന്ന് മുഗള്‍ രാജഭരണകാലത്തെ കോടതികളെകുറിച്ചുള്ള പാഠഭാഗങ്ങളും,ദളിത് പ്രസ്ഥാനത്തിന്റെ ഭാഗമായി വന്ന കവിതയും ശീതയുദ്ധവും ഒഴിവാക്കപെട്ടവയില്‍പ്പെടും.

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് മതം, കമ്മ്യൂണലിസം, രാഷ്ട്രീയം, മതനിരപേക്ഷത എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങളും പ്രശസ്ത കവി ഫായിസ് അഹമ്മദിന്റെ മതത്തേക്കുറിച്ചുള്ള പരാമര്‍ശവും ഒഴിവാക്കി. ജനാധിപത്യവും നാനാത്വവും,ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാതിപത്യം നേരിടുന്ന വെല്ലുവിളികള്‍.എന്നീ അധ്യായങ്ങളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

ആറ്,ഏഴ് ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പുസ്തകങ്ങളില്‍ നിന്ന് ദളിത് എഴുത്തുകാരന്‍ ഓംപ്രകാശ് വാല്‍മീകിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗങ്ങളും നീക്കം ചെയ്തു. ഏഴാം ക്ലാസിലെ ‘നമ്മുടെ ചരിത്രം’, ചക്രവര്‍ത്തിമാരുടെ ചരിത്രം വിവരിക്കുന്ന അധ്യായം എന്നിവയും ഒഴിവാക്കിയിട്ടുണ്ട് .

 

 

 

 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...