കോഴിക്കോട്: സൗജന്യ നീറ്റ് കോച്ചിംഗുമായി പ്രമുഖ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനമായ എജുപോര്‍ട്ട് (Free neet coaching eduport). മാധ്യമം ദിനപത്രവുമായി ചേര്‍ന്നാണ് പഠനരംഗത്ത് മിടുക്കരായ 60 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോച്ചിംഗ് ഒരുക്കുന്നത്. നീറ്റ് കോച്ചിംഗ് ചെലവ് താങ്ങാനാകാതെ വിദ്യാര്‍ഥികള്‍ എംബിബിഎസ് സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ‘എജ്യുപോര്‍ട്ട് സൂപ്പര്‍ 60’ എന്ന ആശയവുമായി എജ്യുപോര്ട്ടും മാധ്യമദിനപത്രവും മുന്നോട്ടുവരുന്നത്. ഈ പദ്ധതിയിലൂടെ 60 വിദ്യാര്‍ഥികള്‍ക്കും എം ബി ബി എസ് സീറ്റ് ഉറപ്പുവരുത്തും. നീറ്റ് റിപ്പീറ്റര്‍ കോച്ചിംഗും സൗജന്യമായിരിക്കും.
രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കായി ജൂലൈ മൂന്നിന് ഒരു ഓൺലൈൻ പരീക്ഷ ഉണ്ടായിരിക്കും. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 300 വിദ്യാർഥികളിൽ രണ്ടാംഘട്ട പരീക്ഷയിൽ വിജയിക്കുന്ന 60 പേർക്കാണ് ‘എജ്യുപോര്‍ട്ട് സൂപ്പര്‍ 60’ൽ അംഗമാകാൻ സാധിക്കുക. കോഴിക്കോട്ടെ എജുപോര്‍ട്ട് റസിഡൻഷ്യൽ ക്യാമ്പസിൽ വച്ച് ജൂലൈ 24 മുതൽ പരിശീലനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 7510998855 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം:Click Here.
Free neet coaching eduport
Source
JEE, NEET പരീക്ഷാർത്ഥികൾക്കായ് ഇതാ ഒരു പഠനസഹായി:Click Here.