Sunday, July 3, 2022

ആദ്യവർഷ എൻജിനീയറിങ് വിദ്യാർത്ഥികളെ കണക്ക് കുഴക്കുന്നു.

Date:

രാജ്യത്തെ ആദ്യ വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ കണക്കില്‍ അല്‍പം പുറകോട്ടാണത്രെ.  ഓള്‍ ഇന്ത്യ കൗണ്‍സില്‍  ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍  രാജ്യമെമ്പാടുമായി നടത്തിയ സര്‍വേയിലാണ് വിദ്യാര്‍ഥികളുടെ ഗണിതനിലവാരം മനസിലായത് (engineering students struggles in maths) ഇന്ത്യയിലെ 2003 കോളജുകളിനിന്നുള്ള ഏകദേശം ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്.അതില്‍ 3431 വിദ്യാര്‍ഥികള്‍ കേരളത്തിലെ കോളജുകളില്‍ പഠിക്കുന്നവരാണ്.

വിവിധ എഞ്ചിനിയറിംഗ് വിഭാഗങ്ങളിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളുടെ ശരാശരി മാര്‍ക്ക് 40 ശതമാനം മാത്രമാണ്. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണ് മാര്‍ക്ക് ശതമാനം കൂടുതലുള്ളത-് 40.12. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ വിഭാഗത്തിന്-38.9, സിവില്‍ എഞ്ചിനിയറിംഗ് വിഭാഗത്തിന് 37.48 ശതമാനവും ആണ് മാര്‍ക്ക്. 

വിദ്യാര്‍ഥികളുടെ പഠനനിലവാരം മനസിലാക്കാന്‍ എല്ലാ സെമസ്റ്ററിലെയും വിദ്യാര്‍ഥികളെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഫിസിക്‌സ് വിഷയത്തില്‍ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തിയത് കൌതുകമുണർത്തി. ഫിസിക്‌സില്‍ ഇലക്ട്രിക്  എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളുടെ ശരാശരി മാര്‍ക്ക 52.5 ശതമാനമാണ്. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുടേത് 51 ശതമാനവും, മെക്കാനിക്കല്‍, സിവില്‍ വിഭാഗക്കാര്‍ക്ക് യഥാക്രമം 50,48.5  എന്നിങ്ങനെയുമാണ് ശരാശരി മാര്‍ക്ക്.

 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...