Sunday, July 3, 2022

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം 2022

Date:

Central Board of Secondary Education (CBSE) പത്താം തലം പരീക്ഷ May 24 ന് സമാപിച്ചു. ഏപ്രിൽ 26 ന് തുടങ്ങിയ പരീക്ഷ ഒറ്റ സെക്ഷൻ ആയിട്ടാണ് നടത്തിയത്. സിബിഎസ്ഇ പത്താം തരം പരീക്ഷാഫലം ഒഫീഷ്യൽ വെബ്സൈറ്റായ http://cbseresults.in ലൂടെ പരിശോധിക്കാവുന്നതാണ്.

CBSE term -1 എക്സാം നവംബർ- ഡിസംബർ മാസങ്ങളിലായി മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻ പാറ്റേണിൽ ആണ് നടത്തിയത്.Term -2 എക്സാമിന് അനലിറ്റിക്കൽ ആൻഡ് Case -based ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.Term 1 പരീക്ഷാഫലം ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.Term 2 റിസൾട്ടിനോടൊപ്പം ആണ് അന്തിമഫലം പുറത്തുവിടുന്നത്.

പത്താം ക്ലാസ്സിലേക്കുള്ള Term -1,Term-2 പ്രാക്ടിക്കൽ എക്സാം, പ്രൊജക്റ്റ് വർക്ക്, ഇൻ്റേണൽ അസ്സെസ്മെൻ്റ് മാർക്ക് എന്നിവ അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി മെയ് 31 ആണ്.CBSE പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ജൂൺ 5 ആണ് അവസാന തീയതി. അതിനാൽ തന്നെ ഏതുനിമിഷവും സിബിഎസ്ഇ പത്താം തരം പരീക്ഷാഫലം പ്രതീക്ഷിക്കാവുന്നതാണ്.

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ http://cbseresults.in ലും അതോടൊപ്പം DigiLocker ആപ്പിലൂടെയും http://digilocker.gov.in എന്ന വെബ്സൈറ്റിലൂടെയും അറിയാൻ സാധിക്കും. Scorecard ഡൗൺലോഡ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവരുടെ roll number/school number മതിയാകും.CBSE പത്താം ക്ലാസ് പരീക്ഷാ ഫലത്തെ സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം Board ഉടനേ തന്നെ പുറപ്പെടുവിക്കും.

പരീക്ഷാഫലം ഇൻ്റേണൽ അസ്സെസ്മെൻ്റ് മാർക്ക്, പ്രൊജക്റ്റ് വർക്ക്, പ്രാക്ടിക്കൽ എക്സാം , പ്രീ ബോർഡ് എക്സാം എന്നിവയുടെ മാർക്കിൻ്റെ വിശദാംശങ്ങൾ കൂടി ഉൾപ്പെട്ടതാണ്. അതോടൊപ്പം വിദ്യാർത്ഥിക്ക് ലഭിച്ച ഗ്രേസ് മാർക്കും സ്കോർ കാർഡിൽ ഉൾപ്പെടുത്തും.

 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...