Sunday, July 3, 2022

JEE, NEET പരീക്ഷാർത്ഥികൾക്കായ് ഇതാ ഒരു പഠനസഹായി

Date:

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്അപ് കമ്പനി JEE, NEET പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മൊബൈൽ ആപ്പിലൂടെ പഠിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുയാണ്. ഐഐടി മദ്രാസിലെ പൂർവ വിദ്യാർത്ഥികളായ തരൺ സിംഗ്, സച്ചിൻ സനോധിയ എന്നിവർ ചേർന്നൊരുക്കിയ Melvano ആപ്പ്, JEE, NEET പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആവശ്യമായ അറിവുകളെല്ലാം സൗജന്യമായി ലഭ്യമാക്കുന്നു.

JEE, NEET പരീക്ഷാർത്ഥികൾക്ക് വേണ്ടിയുള്ള ഈ ആപ്ലിക്കേഷൻ നിലവിൽ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ്.രാജ്യത്താകമാനം ഏകദേശം രണ്ട് ലക്ഷത്തോളം വിദ്യാർഥികളുടെ പിന്തുണയും melvanoയ്‌ക്ക് ലഭിച്ചിട്ടുള്ളതായി ഇവർ അവകാശപ്പെടുന്നുണ്ട്.2021 ലെ JEE മെയിൻസ് പരീക്ഷയിൽ Melvano ആപ്പിലൂടെ പഠിച്ച പത്തിലധികം വിദ്യാർഥികൾക്ക് 99% ത്തിലധികം മാർക്ക് നേടാൻ കഴിഞ്ഞു.

വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ പ്രയാസമേറിയ ഭാഗങ്ങൾ കൃത്യമായി കണ്ടെത്തി വിശകലനം ചെയ്യുന്നതോടൊപ്പം വീഡിയോകളിലൂടെയും ലൈവ് ക്ലാസുകളിലൂടെയും കൃത്യമായ മോക്ക് ടെസ്റ്റുകളിലൂടെയും തികച്ചും സൗജന്യമായി തന്നെ അവരെ മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്നു.

ഓരോ തവണയും വിജയകരമായി ടെസ്റ്റുകൾ പൂർത്തിയാക്കുന്നവർക്ക് Melvano കോയിനുകൾ ലഭിക്കുന്നതാണ്.പ്രീമിയം അപ്ഡേറ്റിലേക്ക് മാറുമ്പോൾ ഈ കോയിനുകൾ റെഡീം ചെയ്യാവുന്നതാണ്.പ്രീമിയം വേർഷനിൽ മുൻ ഐഐടി വിദഗ്ധരുടെ ക്ലാസുകളും മറ്റു പ്രത്യേക സേവനങ്ങളും കൂടി ലഭിക്കുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ Melvano ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്:


Android

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...