ലോകമെമ്പാടുമുള്ള ബുദ്ധിജീവികളെ ഒരേസമയം ആശങ്കാകുലരും ആവേശഭരിതരുമാക്കുന്ന ആശയമാണ് Artificial Intelligence അഥവാ കൃത്രിമബുദ്ധി. സർവ്വചരാചരങ്ങളിലും മനുഷ്യനുമാത്രം സ്വന്തമായ ബുദ്ധി എന്ന സവിശേഷത കമ്പ്യൂട്ടറിലേക്ക് പരിവർത്തിപ്പിച്ച് മനുഷ്യനെപ്പോലെയുള്ളതോ മനുഷ്യനെക്കാൾ മികച്ചതോ ആയ ഒരു ജീവിയെ സൃഷ്ടിക്കുവാനുള്ള ആഗ്രഹമാണ് കൃത്രിമബുദ്ധി എന്ന ആശയത്തിന് പിന്നിൽ. ഈ ആഗ്രഹത്തെ സാക്ഷാത്കരിക്കുവാനുള്ള ആദ്യ ചുവടുവെപ്പുകളിലാണ് ഇന്ന് സാങ്കേതിക വിദ്യ.
നിങ്ങളുടെ ഫോണിന്റെ ഹോംപേജിലുള്ള ഗൂഗിൾ സെർച്ച് ബാർ തുറന്ന് അതിന്റെ വലത്തേയറ്റത്തുള്ള മൈക്ക് ഐക്കൺ ക്ലിക്ക് ചെയ്ത് ഒരു പാട്ടു പാടിയാൽ അതിന്റെ യൂട്യൂബ് വീഡിയോയുടെ റിസൾട്ട് ലഭിക്കുന്നത് കൃത്രിമബുദ്ധിയുടെ പ്രയോഗത്തിന്റെ ഏറ്റവും ലളിതമായ രൂപമാണ്.
ഈ പേജിൽക്കാണുന്ന പരസ്യങ്ങൾ നിങ്ങൾ മുൻപ് ഗൂഗിളിൽ സെർച്ച് ചെയ്ത വിവരങ്ങൾക്കനുസൃതമായാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതും കൃത്രിമബുദ്ധിയുടെ സഹായത്തോടുകൂടിയാണ്. ഡ്രൈവറില്ലാതെ ഓടുന്ന കാറുകളും മനുഷ്യനോട് സ്വതന്ത്ര സംഭാഷണം നടത്തുവാൻ കഴിവുള്ള യന്ത്രമനുഷ്യരും കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ ഇന്ന് കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞു.
ഇങ്ങനെ അനന്തമായ കൃത്രിമ ബുദ്ധിയുടെ സാധ്യതകൾക്ക് ഒരുദാഹരണമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഫറോവയുടെ ശാപം; ശവകുടീരങ്ങൾ തുറക്കുന്നവരെ പിന്തുടരുന്ന ദൗർഭാഗ്യങ്ങൾക്ക് പിന്നിലെ സത്യം:Click Here.
താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് തുറക്കുമ്പോൾ ഒരാളുടെ ഫോട്ടോ കാണാം.അതിനു താഴെയുള്ള ‘refresh image‘ ക്ലിക്ക് ചെയ്താൽ, മറ്റൊരു ഫോട്ടോ വരും.ഇങ്ങനെ ഓരോ തവണ ക്ലിക്ക് ചെയ്യുമ്പോഴും ഓരോരുത്തരുടെ ഫോട്ടോകൾ തുറന്നുവരുന്നത് കാണാം.എന്നാൽ ഇന്റർനെറ്റിൽ ലഭ്യമായ ചിത്രങ്ങൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ പ്രോഗ്രാം മെനഞ്ഞെടുത്ത ഫോട്ടോകളാണിത്. ഈ ഫോട്ടോകളിൽ കാണുന്ന ആരും തന്നെ ലോകത്തൊരിടത്തും ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരുന്നവരോ അല്ല!
കൃത്രിമബുദ്ധിയെന്ന ആശയത്തിന്റെ വ്യാപ്തിയും നമ്മുടെയെല്ലാം ജീവിതത്തിൽ അതിന് ചെലുത്താനാകുന്ന സ്വാധീനവും വാക്കുകളിലൂടെ അവതരിപ്പിക്കുന്നതിനേക്കാൾ നേരിട്ട് മനസ്സിലാക്കുന്നതാണ് ഉചിതം. അതിനായി this person does not exist എന്ന വെബ്സൈറ്റ് ഈ ലിങ്കിലൂടെ തുറക്കാം:Click Here.
This Person Does Not Exist