തിരുവനന്തപുരം: പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണം പ്ലസ് വണ്‍ സീറ്റുകളേക്കാള്‍ കൂടുതലായ സാഹചര്യത്തില്‍ സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി (plus one seats will be increased).
വിദ്യാര്‍ഥി- സീറ്റ് അനുപാതം ഏറ്റവും കുറവുള്ള വടക്കന്‍ കേരളത്തിലെ സ്കൂളുകള്‍ക്കായിരിക്കും മുന്‍ഗണന. കഴിഞ്ഞവര്‍ഷം 30 ശതമാനം സീറ്റുകളാണ് ആദ്യഘട്ടത്തില്‍ വര്‍ധിപ്പിച്ചത്.പിന്നീട് 75 താത്കാലിക ബാച്ചുകളും അനുവദിച്ചിരുന്നു.സീറ്റ് ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ടെന്നും അര്‍ഹരായ എല്ലാവര്ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.