തിരുവന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ പ്രോഗ്രാം നടത്തുന്നു(Diploma in Airport Management). ജൂലൈയിലാണ് കോഴ്സ് ആരംഭിക്കുന്നത്. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരത്തോടെ നടത്തുന്ന കോഴ്സാണിത്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള എല്ലാ സഹായങ്ങളും ലഭിക്കും.
കോഴ്സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങൾ എസ്.ആര്.സി ഓഫീസില്‍ നിന്നോ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നോ ലഭിക്കും.
വിശദാംശങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കുക:Click Here.
Diploma in Airport Management