ഈ ജോലിയുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി (അപേക്ഷകൾ അയക്കരുത്)
എഴുത്ത്
എഴുതുക എന്ന് പറഞ്ഞാൽ, ഹീറോ പേനയിൽ മഷി നിറച്ചുള്ള ഘോരഘോരം എഴുത്തല്ല, എന്നാൽ കമ്പ്യുട്ടറിൽ ടൈപ് ചെയ്യുകയാണ് വേണ്ടത്. ഇംഗ്ലീഷിലും മലയാളത്തിൽ നന്നായി എഴുതാനും, വായിക്കാനും, തർജമ ആളുകളെ ലേഖനങ്ങൾ തയ്യാറാക്കുന്നതിനായി തിരഞ്ഞെടുക്കുന്നു.
യോഗ്യത
മലയാളം ഭാഷ എഴുതാനും വായിക്കാനും നന്നായി അറിയണം
ഇംഗ്ലീഷ് ഭാഷ വായിക്കാനും എഴുതാനും നന്നായി അറിയണം
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്, മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് ലേഖനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എഴുതാൻ കഴിയണം.
(ജേർണലിസം, മാസ് കമ്യുണിക്കേഷൻ, മലയാളം, ഇംഗ്ലീഷ് ബിരുദങ്ങൾ ഉള്ളവർക്കോ, നിലവിൽ പഠിക്കുന്നവർക്കോ മുന്ഗണന)
ജോലിയുടെ രൂപം
ഇംഗ്ലീഷിൽ ഉള്ള ചില ഡോക്യൂമെന്റുകൾ തരും, അവ ലളിതമായ മലയാളത്തിലേക്ക് സ്വന്തമായി തർജമ ചെയ്തു എഴുതി ഉണ്ടാക്കണം
മലയാളത്തിൽ തരുന്ന ഡോക്യൂമെന്റുകൾ ലളിതമായ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തു എഴുതി ഉണ്ടാക്കണം
ഇംഗ്ലീഷിൽ തരുന്ന ചില ഡോക്യൂമെന്റുകൾ ലളിതമായ ഇംഗ്ലീഷിലേക്കും, മലയാളത്തിൽ തരുന്നവ ലളിതമായ മലയാളത്തിലേക്കും ഉണ്ടാക്കാൻ കഴിയണം
നിബന്ധനകൾ
- സ്വന്തമായി കമ്പ്യൂട്ടർ വേണം (മൊബൈൽ ഫോൺ പറ്റില്ല)
- ഓട്ടോ ട്രാൻസ്ലേറ്റർ / ഗൂഗിൾ ട്രാൻസ്ലേറ്റർ തുടങ്ങിയവ ഒരു കാരണവശാലും ഉപയോഗിക്കരുത്
- ഓട്ടോ ട്രാൻസ്ലേറ്റ് ചെയ്തതിനെ എഡിറ്റ് ചെയ്തു അഡ്ജസ്റ്റ് ചെയ്യുന്നതും പാടില്ല.
- തർജമകൾ ലൈൻ to ലൈൻ, അല്ലെങ്കിൽ പാരഗ്രാഫ് to പാരഗ്രാഫ് ആയിരിക്കണം.
- ടെക്നിക്കൽ പദങ്ങളുടെ തർജമ ചെയ്യേണ്ടതില്ല, മലയാളത്തിൽ നേരിട്ട് ടൈപ് ചെയ്താൽ മതി
- ഗൂഗിൾ ഇൻപുട്ട് ടൂൾ / അല്ലെങ്കിൽ ഏതെങ്കിലും മലയാളം ടൈപ്പിങ് ഉപകരണം ഉപയോഗിക്കാൻ അറിയണം
- പ്ളേജറിസം ചെക്ക് ചെയ്യും. സ്വന്തമായി എഴുതി ഉണ്ടാക്കിയതാവന ഓരോ വരികളും.
- വായിക്കുമ്പോൾ, ഓരോ വരിയും കൃത്യമായി അര്ഥവത്തായിരിക്കണമ്, വായിക്കുമ്പോൾ flow , continuity എന്നിവ ഉണ്ടായിരിക്കണം.
- ഒരു സ്കൂൾ വിദ്യാർത്ഥിക്ക് പോലും വായിച്ചാൽ മനസിലാവുന്ന ലളിതമായ ഭാഷ ഉപയോഗിക്കണം
എങ്ങനെ അപേക്ഷ നൽകണം?
തൊട്ടു താഴെ ഒരു ലിങ്ക് നൽകിയിട്ടുണ്ട്. അത് തുറന്നാൽ നിങ്ങൾക്ക് ഒരു ഡോക്യുമെന്റ് ലഭിക്കും. അതിലെ ഡോക്യുമെന്റ് ഡൌൺലോഡ് ചെയ്ത, അതിൽ കൊടുത്തിരിക്കുന്ന ഇംഗ്ലീഷിൽ ഉള്ള വാചകങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്തു ഒരു ഡോക്യുമെന്റ് (വേർഡ് അല്ലെങ്കിൽ ഗൂഗിൾ ഡോക്) ആക്കി അയക്കണം. [email protected] എന്ന ഇമെയിൽ വിലാസത്തിൽ മേല്പറഞ്ഞ ഡോക്യുമെന്റ് അയക്കുക. അയക്കുന്ന ഇമെയിലിന്റെ സബ്ജക്റ്റ് ആയിട്ട് CONTENT WRITER APPLICATION – (YOUR NAME) എന്ന് വെക്കുക. ഉദാഹരണത്തിന് : CONTENT WRITER APPLICATION – VIKRAM
DOWNLOAD DOCUMENT
തിരഞ്ഞെടുപ്പ്
നമ്മുടെ ആവശ്യത്തിന് നിലവാരമുള്ള രീതിയിൽ ലഭിക്കുന്ന ലേഖനങ്ങൾ തിരഞ്ഞെടുക്കുകയും, നിങ്ങളെ അറിയിക്കുകയും ചെയ്യും. അതും ഇമെയിൽ വഴിയാണ് അയക്കുക. തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളുടെ റെസ്യുമെ/ബയോഡേറ്റ/സിവി അയക്കണം. ബാക്കി വിവരങ്ങൾ ഇമെയിൽ വഴി നിങ്ങളെ അറിയിക്കുന്നതാണ്.