വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയ സ്ഥാപനമാണ്. തികച്ചും കരാർ അടിസ്ഥാനത്തിൽ വിവിധ പദ്ധതികൾക്കായി താല്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതകളും
പ്രൊജക്ട് അസോസിയേറ്റ് -I ( ഇക്കോളജി )
അംഗീകൃത യൂണിവേസിറ്റിയിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ വൈൽഡ് ലൈഫ് സയൻസ്/ബോട്ടണി/സുവോളജി/ ഫോറസ്ട്രി/ ലൈഫ് സയൻസ്/ അഗ്രികൾചർ / എൻവയോൺമെന്റൽ സയൻസ് തുടങ്ങിയവയിൽ ബിരിദാനന്ദര ബിരുദം.
സീനിയർ പ്രൊജക്ട് അസോസിയേറ്റ് ( RS & GIS)
അംഗീകൃത സർവകലാശാലയിൽ നിന്നും ജിയോ ഇൻഫോർമാറ്റിക്സ്/ റിമോട്ട് സെൻസിംഗ്/ GIS/ ഭൂമിശാസ്ത്രം അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ കുറഞ്ഞത് 60% മാർക്കോടെ ബിരിദാനന്ദര ബിരുദം.
പ്രൊജക്ട് സയന്റിസ്റ് – II (ഇക്കോളജി )
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും വൈൽഡ് ലൈഫ് സയൻസ്/ബോട്ടണി/സുവോളജി/ ഫോറസ്ട്രി/ ലൈഫ് സയൻസ്/ അഗ്രികൾചർ/എൻവയോൺമെന്റൽ സയൻസ് തുടങ്ങിയവയിൽ ഡോക്ടറൽ ബിരുദം.
തിരഞ്ഞെടുക്കുന്ന രീതി
മേൽപ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോറം,സർട്ടിഫിക്കറ്റുകൾ, രേഖകൾ, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിലേക്കു ജൂലൈ 20 നു മുൻപായി പോസ്റ്റ് / കൊറിയർ ചെയ്യുക.
ദി രജിസ്ട്രാർ , വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , ചന്ദ്രബാനി , ഡെറാഡൂൺ 248002. “Application for the position of _______ in the project __________. Advertisement No. WII/AE&CB/BH/Recruitment/2022-01” എന്ന് കവറിന് പുറത്തു എഴുതുക.
പൊതു നിർദ്ദേശങ്ങൾ
അപൂർണ്ണമായ അപേക്ഷ/ വൈകിയ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
ചേരുന്ന സമയത്ത് ആവശ്യമായ പരിശോധനയ്ക്കായി എല്ലാ ഒറിജിനൽ രേഖകളും/സർട്ടിഫിക്കറ്റുകളും ഹാജരാക്കണ്ടതാണ്.
പ്രോജക്റ്റിലെ കാലാവധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും.
ഫലപ്രഖ്യാപനത്തിന് ശേഷം ഉദ്യോഗാർത്ഥി പെട്ടന്ന് തന്നെ ജോയിൻ ചെയ്യേണ്ടതാണ്.
സ്ഥാനാർത്ഥി നൽകുന്ന അപൂർണ്ണമായ വിവരങ്ങൾ അല്ലെങ്കിൽ അതിന്റെ മറ്റേതെങ്കിലും കാരണത്താൽ ഏതെങ്കിലും സ്ഥാനാർത്ഥിയെ നിരസിക്കാനുള്ള അവകാശം ഡയറക്ടർക്ക് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : Click Here