വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക വിജ്ഞാപനം വഴി അറിയിച്ചിട്ടുണ്ട് (West Central Railway Recruitment).
ജെബിപി ഡിവിഷൻ, ബിപിഎൽ ഡിവിഷൻ, കെഒടിഎ ഡിവിഷൻ, ഡബ്ലിയുആർഎസ് കെഒടിഎ, സിആർഡബ്ല്യുഎസ് ബിപിഎൽ, എച്ച്ക്യു ജെബിപി എന്നീ ഡിവിഷനുകളിലാണ് ഒഴിവുകളുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഡിസംബർ 17 വരെ അപേക്ഷകൾ അയയ്ക്കാം.
Also read: റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
- 50 ശതമാനം മാർക്കോടുകൂടി പത്താം ക്ലാസ് പാസ്.
- അനുബന്ധ ട്രേഡിൽ NCVT/SCVT ഇഷ്യൂ ചെയ്ത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
പോസ്റ്റുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Notification | Website
West Central Railway Recruitment