വനിത, ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന മാതൃക വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോം,എന്‍ട്രി ഹോം എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു(Walk-in Interview for Women).
ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, ഹൗസ് മദര്‍ ( ഫുള്‍ ടൈം റെസിഡന്റ്), സൈക്കോളജിസ്റ്റ് ( ഫുള്‍ ടൈം റെസിഡന്റ്), ക്ലീനിംഗ് സ്റ്റാഫ്, കുക്ക് തസ്തികകളിലാണ് നിയമനം നടത്തുക. വനിതകള്‍ക്കുമാത്രമേ അപേക്ഷിക്കാന്‍ കഴിയു. ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ ഫോം, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, എന്നി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവയുമായി തൃശൂര്‍ രാമവര്‍മപുരം വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചേരുക. ജൂലൈ 29 രാവിലെ 10 നാണ് ഇന്റര്‍വ്യൂ ആരംഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:Click Here.
Walk-in Interview for Women