നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (NABARD) വിവിധ ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. 168 ഒഴിവുകളാണുള്ളത് (Vacancies at NABARD).
പ്രായ പരിധി 21 മുതല്‍ 30 വയസ് വരെ. റൂറല്‍ ഡെവലപ്മെന്റ് ബാങ്കിംഗ് സര്‍വീസ് വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് മാനേജര്‍ -161, രാജ്ഭാഷാ വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് മാനേജര്‍- 7 എന്നിങ്ങനെ ആകെ 168 ഒഴിവുകളാണുള്ളത്. രണ്ടു വിഭാഗങ്ങളിലുമായി എട്ട് ഒഴിവുകള്‍ ഡിസെബിലിറ്റി വിഭാഗക്കാര്‍ക്കായി മാറ്റിവയ്ക്കപ്പെട്ടവയാണ്.
ഔദ്യോഗിക വിജ്ഞാപനം വായിക്കാം
:Click Here.
28150 രൂപ മുതല്‍ 70000 രൂപ വരെയാണ് ശമ്പളം. ജൂലൈ 18 മുതല്‍ ഓഗസ്റ്റ് ഏഴു വരെ അപേക്ഷിക്കാം.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാകും തെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 7 ന് ആദ്യഘട്ട പരീക്ഷ നടത്തെപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. സംവരണമുള്ളവര്‍ക്ക് 150 രൂപ ഇന്ടിമേഷന് ഫീസ് മാത്രം അടച്ചാല്‍ മതിയാകും. അല്ലാത്തവര്‍ക്ക് 650 രൂപ അപേക്ഷാ ഫീസും കൂടെ ഇന്ടിമേഷന് ഫീസും അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക സൈറ്റ് സന്ദർശിക്കാം:
Click Here.
Vacancies at NABARD