ജിപ്മെറില്( ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസെര്‍ച്ച്) നഴ്സിംഗ് ഓഫീസര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (Vacancies at JIPMER).
ആകെ 139 ഒഴിവുകളാണുള്ളത്. നഴ്സിംഗ് ഓഫീസര്‍ ഒഴിവുകളില്‍ 80 ശതമാനം നിയമനം വനിതകള്‍ക്ക് മാത്രം ആയിരിക്കും. കംപ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 11
നഴ്സിംഗ് ഓഫീസര്‍
128 ഒഴിവുകളാണുള്ളത്.
ബി എസ് സി (ഓണേഴ്സ്), ബി എസ് സി നഴ്സിംഗ്, ബി എസ് സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്), പോസ്റ്റ് ബേസിക് ബി എസ് സി, എന്നീ യോഗ്യതയുള്ളവര്‍ക്കും, സംസ്ഥാനരജിസ്ട്രേഷന് അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലില്‍ നഴ്സ് ആന്‍ഡ് മിഡ് വൈഫ് രജിസ്ട്രേഷന് ഉള്ളവര്‍ക്കും ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന, ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലില്‍ നഴ്സ് ആന്‍ഡ് മിഡ് വൈഫ് രജിസ്ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
ബി.എസ്.സി യോഗ്യതകള്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അല്ലെങ്കില്‍ സംസ്ഥാന നഴ്സിംഗ് കൗണ്‍സിലുകള്‍ എന്നിവ അംഗീകരിച്ച സ്ഥാപനങ്ങളില്‍നിന്നോ സര്‍വകലാശാലകളില്‍നിന്നോ നേടിയതാവണം.
ഡിപ്ലോമ യോഗ്യതയും ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് നേടിയതാകണം. ശമ്പളം 44900 രൂപയാണ്.
എക്സ്റേ ടെക്നീഷ്യന് (റേഡിയോ ഡയഗ്നോസിസ്)
6 ഒഴിവുകളാണുള്ളത്. ബിഎസ് സി റേഡിയോഗ്രാഫി, മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജിയോ തത്തുല്യ യോഗ്യതയോ( മൂന്നുവര്‍ഷ കോഴ്സ്) എന്നിവയുള്ളവര്‍ക്കും റെഡിയോ ഡയഗ്നോസിസ് ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തില്‍ രണ്ടു വര്‍ഷ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 35400 രൂപ.
എക്സ്റേ ടെക്നീഷ്യന് (റേഡിയോ തെറാപ്പി)
മൂന്ന് ഒഴിവുകളാണുള്ളത്.
ബിഎസ് സി റേഡിയേഷന് തെറാപ്പി അല്ലെങ്കില്‍ ബി എസ് സി റേഡിയോ തെറാപ്പി എന്നീ കോഴ്സുകള്‍ പഠിച്ചവര്‍ക്കും AERB r-LORA രജിസ്ട്രേഷനും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ശമ്പളം 35400 രൂപ.
റെസ്പിറേറ്ററി ലബോറട്ടറി ടെക്നീഷ്യന്
രണ്ട് ഒഴിവുകളാണുള്ളത്. ബിഎസ് സി ( എം എല്‍ ടി) പള്‍മനറി ഫംഗ്ഷന് ടെസ്റ്റ് ലബോറട്ടറി, അലര്‍ജി ലബോറട്ടറി, റെസ്പിറേറ്ററി അലര്‍ജി ആന്‍ഡ് ഇമ്യൂണോതെറാപ്പി ലബോറട്ടറി എന്നിവയിലും ബന്ധപ്പെട്ട കംപ്യൂട്ടര്‍ സോഫ്റ്റവേറിലും ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും. ശമ്പളം 29200 രൂപ.
കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക സൈറ്റ് സന്ദർശിക്കാം:Click Here.
Vacancies at JIPMER