ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (FACT) വിവിധ പ്രോജക്ട്, ഓഫീസ്, സബ്സി ഡിയറി/ ജോയന്റ് വെന്‍ച്വര്‍ കമ്പനികളില്‍ 137 ഒഴിവ്.(Vacancies at FACT). നേരിട്ടുള്ള നിയമനമാണ് നടത്തുക. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 29. ശമ്പളം 29,100 മുതല്‍ 54,500 വരെ.
ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം:Click Here.
തസ്തിക,യോഗ്യത എന്നിവ ക്രമത്തില്‍
എച്ച്.ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ സീനിയര്‍ മാനേജര്‍: എച്ച്ആര്‍/പേഴ്സണല്‍ മനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ ലേബര്‍ വെല്‍ഫെയര്‍/ സോഷ്യല്‍ വര്‍ക്/ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പി ജി ബിരുദം/ പിജി ഡിപ്ലോമ (പേഴ്സണല്‍/എച്ച്ആര്‍ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ), 9 വര്‍ഷം പ്രവൃത്തി പരിചയം.
മെറ്റീരിയല്‍സ് സീനിയർ മാനേജര്‍: എന്‍ജിനിയറിംഗ് ബിരുദം/ഏതെങ്കിലും പി ജി ബിരുദം/മാനേജ്മെന്റില്‍ പിജി ഡിപ്ലോമ, 9 വര്‍ഷ പവൃത്തി പരിചയം.
കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ മാനേജര്‍: പബ്ലിക് റിലേഷന്‍സ്/ മാസ് കമ്യൂണിക്കേഷന്‍/ ജേണലിസത്തില്‍ പിജി ബിരുദം/ പി ജി ഡിപ്ലോമ, 9 വര്‍ഷ പ്രവൃത്തിപരിചയം.
എസ്റ്റേറ്റ് സീനിയർ മാനേജര്‍: ബിരുദം, പ്രതിരോധ വകുപ്പില്‍ നിന്നു മേജര്‍/ ലഫ്റ്റനന്റ് കമാന്‍ഡര്‍/ സക്വാഡ്രന്‍ ലീഡര്‍/ തത്തുല്യമായ ഉയര്‍ന്ന സ്ഥാനത്തു നിന്നു വിരമിച്ചവര്‍.
ക്വാളിറ്റി അഷ്വറന്‍സ്, റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് സീനിയര്‍ മാനേജര്‍: എംഎസ്സി കെമിസ്ട്രി, 9 വര്‍ഷം പ്രവൃത്തിപരിചയം.
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കല്‍): ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇവയിലേതെങ്കിലും വിഭാഗത്തില്‍ 60% മാര്‍ക്കോടെ എന്‍ജിനിയറിംഗ് ബിരുദം.
ഓഫീസര്‍ (സെയില്‍സ്): 60% മാര്‍ക്കോടെ ബി എസ് സി അഗ്രികള്‍ചര്‍, ഇംഗ്ലിഷിനു പുറമേ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഇവയില്‍ ഏതെങ്കിലുമൊരു ഭാഷയില്‍ പ്രാവീണ്യം.
മാനേജ്മെന്റ് ട്രെയിനി (കെമിക്കല്‍): കെമിക്കല്‍/ പെട്രോകെമിക്കല്‍ എന്‍ജിനിയറിംഗ്/ കെമിക്കല്‍ ടെക്നോളജി/ പെട്രോകെമിക്കല്‍ ടെക്നോളജി/ പെട്രോളിയം റിഫൈനിംഗ് ആന്‍ഡ് പെട്രോ കെമിക്കല്‍ എന്‍ജിനിയറിംഗ്/ പോളിമെര്‍ ടെക്നോളജിയില്‍ 60% മാര്‍ക്കോടെ എന്‍ജിനിയറിംഗ് ബിരുദം.
മാനേജ്മെന്റ് ട്രെയിനി (മെക്കാനിക്കല്‍): 60% മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം.
മാനേജ്മെന്റ് ട്രെയിനി (ഇന്‍സ്ട്രുമെന്റേഷന്‍): ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്ഡ്ണ് കൺട്രോള്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ /ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ 60% മാര്‍ക്കോടെ എന്‍ജിനിയറിംഗ് ബിരുദം.
മാനേജ്മെന്റ് ട്രെയിനി (സിവില്‍): 60% മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിംഗ് ബിരുദം.
മാനേജ്മെൻറ് ട്രെയിനി (ഐ ടി): കംപ്യൂട്ടര്‍ സയന്‍സ്/ ഐടിയില്‍ 60% മാര്‍ക്കോടെ എന്‍ജിനിയറിംഗ് ബിരുദം
മാനേജ്മെന്റ് ട്രെയിനി (ഫയര്‍ ആന്‍ഡ് സേഫ്റ്റി): 60% മാര്‍ക്കോടെ ഫയര്‍ ആന്‍ഡ് സേഫ്റ്റിയില്‍ എന്‍ജിനിയറിംഗ് ബിരുദം.
ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിംഗ് മാനേജ്മെന്റ് ട്രെയിനി: 60% മാര്‍ക്കോടെ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ് ബിരുദം.
എച്ച്ആര്‍ മാനേജ്മെന്റ് ട്രെയിനി: 60% മാര്‍ക്കോടെ എച്ച്ആര്‍/ പേഴ്സണല്‍ മനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ ലേബര്‍ വെല്‍ഫെയര്‍/ സോഷ്യല്‍ വര്‍ക്/ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി/ പിജി ഡിപ്ലോമ.
മെറ്റീരിയല്‍സ് മാനേജ്മെന്റ് ട്രെയിനി: 60% മാര്‍ക്കോടെ എന്‍ജിനിയറിംഗ് ബിരുദം / ഏതെങ്കിലും പിജി ബിരുദം (ബിസിനസ് മാനേജ്മെന്റ് ഉള്‍പ്പെടെ)/ മാനേജ്മെന്റില്‍ പി ജി ഡിപ്ലോമ.
ടെക്നീഷ്യന് (പ്രോസസ്): കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രിയില്‍ ബിഎസ് സി അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനിയറിംഗ്/ കെമിക്കല്‍ ടെക്നോളജിയില്‍ (പെട്രോകെമിക്കല്‍ ടെക്നോളജി ഉള്‍പ്പെടെ) എന്‍ജിനീയറിംഗ് ഡിപ്ലോമ; 2 വര്‍ഷ പ്രവൃത്തി പരിചയം.
ടെക്നീഷ്യന് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍): മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ, 2 വര്‍ഷ പരിചയം.
ശമ്പളവും പ്രായപരിധിയും
സീനിയര്‍ മാനേജര്‍: 45; 29,100-54,500.
ഓഫീസര്‍: 26; 12,600-32,500.
മാനേജ്മെന്റ ട്രെയിനി: 26; 20,600-46,500.
ടെക്നീഷ്യന്: 35; 9250-32,000. സംവരണമുള്ളവര്‍ക്ക് പ്രായം മാര്‍ക്ക് എന്നിവയില്‍ ഇളവുണ്ട്.
സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം:Click Here.
Vacancies at FACT