Sunday, July 3, 2022

താത്കാലിക കോളജ് അധ്യാപക ഒഴിവുകൾ

Date:

 

ആയുർവേദ ലെക്ച്ചറർ

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളജിലെ അഗദതന്ത്ര വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ  അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ജൂൺ 16നു രാവിലെ 11ന് ആയുർവേദ കോളജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് പരിഗണന. ഉദ്യാഗാർഥികൾ ജനന തിയതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം ഹാജരാകണം.

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത്‌വരയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

കംപ്യുട്ടർ സയൻസ് ഗസ്റ്റ് ലെക്ച്ചറർ

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 10നു രാവിലെ 10.30നു നടത്തും.

കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തിയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം മേൽ പരാമർശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

അറബിക്ക് ഗസ്റ് ലെക്ച്ചറർ

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ അറബിക് വിഷയത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ജൂൺ എട്ടിനു ഉച്ചക്ക് രണ്ടിന് ഇന്റർവ്യൂ നടത്തും.

കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും യു.ജി.സി. നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരുമായവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കാം.

ബോട്ടണി ഗസ്റ്റ് ലെക്ച്ചറർ

കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണിയിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.


ഗസ്റ്റ് അധ്യാപകർ ആവാൻ

നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തിൽ പിജി ബിരുദം ഉണ്ടോ? എങ്കിൽ നിങ്ങൾ കേരളത്തിലെ കോളജുകളിൽ ഗസ്റ്റ് അധ്യാപകർ ആയി ജോലി ചെയ്യാൻ യോഗ്യരാണ്.

അതിനായി കേരള സർക്കാരിന്റെ കോളേജ് വിദ്യഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്യുകയാണ്. അതെങ്ങനെ ചെയ്യും എന്നറിയാൻ

ഇവിടെ നോക്കുക.

ബന്ധപ്പെട്ട കാര്യങ്ങൾ

ഒരു കരിയർ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഒരു ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പഠനത്തിന് ശേഷം ഏത് ജോലി...

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...