ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുവേറ്റ് പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം (Technical Graduate in Indian Army).
നേരിട്ടുള്ള നിയമനമാണ്. 2022 ഡിസംബർ 15ന് മുമ്പാകെ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കണം. 20 വയസ്സിനും 27 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷകൾ അയക്കാം.
Also read: ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ഒഴിവുകൾ
ബന്ധപ്പെട്ട എൻജിനീയറിങ് സ്ട്രീം പാസായവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആകെ 40 വേക്കൻസികൾ ആണുള്ളത്. അപേക്ഷാ ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട രീതി, തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ എന്നിങ്ങനെ വിശദമായ വിവരങ്ങൾ എല്ലാം തന്നെ ഔദ്യോഗിക നോട്ടിഫിക്കേഷനിലുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Technical Graduate in Indian Army