സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ് കോഴ്സ്, ഇൻഡോട്ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമാ ബെൽ, സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്, ആസാം റൈഫിൾസ് എന്നീ ഡിവിഷനുകളിലേക്ക് ജിഡി കോൺസ്റ്റബിൾ തസ്തികയിൽ നിയമനത്തിനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് (SSC GD Constable Recruitment).
2022 നവംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 18നും ഇരുപത്തിമൂന്നിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഇരുപത്തി നാലായിരത്തിലധികം ഒഴിവുകളാണ് ആകെയുള്ളത്.
Also read: ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ
അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസ് ആണ്. എസ് സി/ എസ് ടി/ ഇ എസ് എം വിഭാഗക്കാർക്കും സ്ത്രീകൾക്കും അപേക്ഷിക്കുവാൻ ഫീസ് ഇല്ല. ബാക്കിയുള്ളവർ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം.
തെരഞ്ഞെടുപ്പ് രീതി, അപേക്ഷാ മാനദണ്ഡങ്ങൾ എന്നിങ്ങനെ പോസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷിക്കുവാനുള്ള വെബ്സൈറ്റും നോട്ടിഫിക്കേഷനും ചുവടെ നൽകിയിട്ടുണ്ട്.
Notification | Website
SSC GD Constable Recruitment