സശസ്ത്ര സീമാ ബൽ (SSB) സ്പോർട്സ് ക്വാട്ടയിൽ കോൺസ്റ്റബിൾ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ജനറൽ ഡ്യൂട്ടി കോംപാക്ടൈസ്ഡ് കോൺസ്റ്റബിൾ പോസ്റ്റിൽ 399 ഒഴിവുകളാണ് ആകെയുള്ളത് (SSB Constable Recruitment).
18 നും 23 നും ഇടയ്ക്ക് പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള 30 ദിവസത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം.
Also read:ബോർഡർ പോലീസിൽ ഹെഡ് കോൺസ്റ്റബിൾ
മെട്രിക്കുലേഷനും നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന കായിക ഇനത്തിലെ യോഗ്യതയും ആണ് ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്നതിന് അടിസ്ഥാനം. കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ഉണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനും വെബ്സൈറ്റും ചുവടെ നൽകിയിട്ടുണ്ട്.
100 രൂപയാണ് അപേക്ഷാ ഫീസ്. പോസ്റ്റോഫീസ് വഴി ഡിഡി ആയാണ് ഇത് അടയ്ക്കേണ്ടത്. SC/ST വിഭാഗത്തിനും വനിതകൾക്കും അപേക്ഷാ ഫീസ് ഇല്ല.
SSB Constable Recruitment