സെക്ക്യൂരിറ്റീസ് ആന്‍ഡ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍( സെബി) 24 ഒഴിവുകള്‍. ഓഫീസര്‍ ഗ്രേഡ് എ( അസിസ്റ്റന്‍ഡ് മാനേജര്‍) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത് (SEBI Officer Grade A Vacancies). ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി ജൂലൈ 31.
എതെങ്കിലും വിഭാഗത്തില്‍ എന്‍ജിനിയറിംഗ് ബിരുദം, ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അതൊടൊപ്പം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം, എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായ പരിധി 30 വയസ്. എസ്.സി എസ്. ടി വിഭാഗത്തിന് 5 വര്‍ഷത്തെ ഇളവുണ്ടാകും. ഒ.ബി.സി വിഭാഗത്തിന് മൂന്നു വര്‍ഷവും. അപേക്ഷ ഫീസ് ജനറല്‍ വിഭാഗത്തിന് 1000 രൂപയും, സംവരണ വിഭാഗത്തിന് 100 രൂപയും.
കൂടുതൽ വിവരങ്ങൾക്കായി:Click Here.
SEBI Officer Grade A Vacancies