Thursday, August 11, 2022

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ റിക്രൂട്ട്മെൻ്റ്

Date:

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധങ്ങളായ ട്രെയ്നിങ് പോസ്റ്റിലേക്ക് റിക്രൂട്ട്മെൻ്റ്.  റൂർക്കലെയിലുള്ള ISPAT ജനറൽ ഹോസ്പിറ്റലിൽ ഒരു വർഷത്തെ ട്രെയിനിംഗ് പ്രോഗ്രാമിലാണ് റിക്രൂട്ട്മെൻ്റ്.

അപേക്ഷകർ 18 നും 35നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കുക. ആഗസ്റ്റ് 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

ഒഴിവുകളും യോഗ്യതയും

മെഡിക്കൽ അറ്റെൻഡൻ്റ് ട്രെയിനിംഗ് – 100

അടിസ്ഥാനമായി പത്താം ക്ലാസ് യോഗ്യതയാണ് ആവശ്യം.

ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് ട്രെയ്നിങ് – 20

അപേക്ഷകർക്ക് ജനറൽ നേഴ്സിങ്ങിൽ ഡിപ്ലോമ ഉണ്ടാകണം. ഒപ്പം അംഗീകൃത നേഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മിഡ്വൈഫറി കോഴ്സ് പഠിച്ചിരിക്കണം.

അഡ്വാൻസ്ഡ് സ്പെഷ്യലൈസ്ട്  നേഴ്സിംഗ് ട്രെയിനിംഗ് – 40

അപേക്ഷകർക്ക് ജനറൽ നേഴ്സിങ്ങിൽ ഡിപ്ലോമ ഉണ്ടാകണം. ഒപ്പം അംഗീകൃത നേഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മിഡ്-വൈഫറി കോഴ്സ് പഠിച്ചിരിക്കണം. അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും Sc. നേഴ്സിംഗ് ഉണ്ടാകണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

10+2 വിദ്യാഭ്യാസം. ഒപ്പം അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും PGDCA വിദ്യാഭ്യാസം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്ന സമയത്ത് ലഭിക്കുന്ന ഐഡി പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ച് വെക്കേണ്ടതാണ്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ :  Click Here

ഇതുകൂടി വായിക്കുക
  1. ഈ ആപ്പിലൂടെ തൽസമയ ട്രാഫിക്ക് വിവരങ്ങൾ അറിയാം
  2. നത്തിംഗ് ഫോണ്‍ സംതിങ്ങ് സ്‌പെഷ്യല്‍
  3. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...