Thursday, August 11, 2022

കണ്ടൻ്റ്  എഡിറ്റർ പാനെലിൽ റിക്രൂട്ട്മെൻ്റ്

Date:

കേരള സംസ്ഥാനത്തെ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്താ ശൃംഖല (പ്രിസം) പദ്ധതിയുടെ ഭാഗമായി ഇതേ വകുപ്പിലെ ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലേക് നിയമനം നടത്തുന്നു. 2 ഒഴിവുകൾ ആണ് ഉള്ളത്. 2023 വരെയാണു ഈ പാനലിന്റെ നിലവിലുള്ള കാലാവധി.

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദവും ഉണ്ടാകണം. കൂടാതെ ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. 

ഇത് കൂടാതെ പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.

താൽപര്യം ഉളളവർ ആഗസ്റ്റ് 12 ന് മുൻപ് താഴെ കാണുന്ന അഡ്രസിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇമെയില് അയക്കുക[email protected]

ഇതുകൂടി വായിക്കുക
  1. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്
  2. വീട്ടിലിരുന്നു പഠിക്കാം ഫ്രീയായി ഗൂഗിൾ നൽകുന്ന സർട്ടിഫിക്കറ്റും നേടാം
  3. സോഷ്യല്‍ മീഡിയ വരുമാനമാർഗമാക്കി മാറ്റാം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...