സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT) ഇമേജ്/ പിഡിഎഫ് എഡിറ്റിംഗ് പേഴ്സണൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നതായി നോട്ടിഫിക്കേഷനിലൂടെ അറിയിച്ചിട്ടുണ്ട് (Online Job at C-DIT).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 9ന് മുൻപാകെ അപേക്ഷകൾ സമർപ്പിക്കണം.
സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ജോലി നിർവഹിക്കേണ്ടത്. താൽക്കാലിക നിയമനമാണ്.
Also read: റെയിൽവേയിൽ 2500ലധികം ഒഴിവുകൾ
യോഗ്യത
- പ്ലസ് ടു പാസ്
- ഫോട്ടോ എഡിറ്റിംഗ്/ പിഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ മൂന്നുമാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം
അല്ലെങ്കിൽ
- ഫോട്ടോ എഡിറ്റിംഗ്/ പിഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ് ഇവയിൽ ആറുമാസത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- കുറഞ്ഞത് 1Mbps സ്പീഡ് ഉള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോട് കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം
തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിലുണ്ട്. നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Notification | Website
Online Job at C-DIT