നോർത്തേൺ റെയിൽവേയുടെ അംബാല ഡിവിഷൻ വിരമിച്ച ഗവൺമെൻ്റ് മെഡിക്കൽ ഓഫീസർമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരിൻ്റെ കീഴിൽ പ്രവർത്തിച്ചവർക്കാണ് അവസരം.
താൽപര്യമുളള വിരമിച്ച ഗവൺമെൻ്റ് മെഡിക്കൽ ഓഫീസർമാർക്ക് പൂരിപ്പിച്ച അപേക്ഷാഫോറം 07/07/2022 18.00 നു മുൻപ് [email protected] എന്ന ഇ– മെയിലിൽ അയക്കാവുന്നതാണ്.
ഇൻ്റർവ്യൂ സെൻ്റർ : ഡിവിഷണൽ റെയ്ൽവേ ഹോസ്പിറ്റൽ നോർത്തേൺ റെയിൽവേ അംബല കണ്ട്
ഇൻ്റർവ്യൂ തീയതി, സമയം : 12/07/2022 (11:00 AM- 01:00 PM)
പരിചയമുള്ളവർക്ക് മുൻഗണന. ഇന്ത്യൻ റെയിൽവേ/ ഏതെങ്കിലും ആശുപത്രിയിലുള്ള സേവനം/ ഓർഗനൈസേഷനിൽ ഉള്ള പരിചയം എന്നിവയാണ് പരിഗണിക്കുന്നത്. ഫ്രെഷർമാർക്കും അപേക്ഷിക്കാം.
പ്രായ പരിധി
- അപേക്ഷകർക്ക് 01/06/2022 യില്‍ 53 വയസ്സിൽ കുറവായിരിക്കരുത്. SC/ST അപേക്ഷകർക്ക് 5 വർഷവും OBC അപേക്ഷകർക്ക് 3 വർഷവും പ്രായത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
- ഉയർന്ന പ്രായപരിധി 65 വയസ്
എങ്ങനെ അപേക്ഷിക്കാം
താൽപര്യമുളള യോഗ്യരായ അപേക്ഷകർക്ക് [email protected] എന്ന ഇമെയിലിൽ അപേക്ഷകൾ അയക്കാം
ഔദ്യോഗിക വിജ്ഞാപനം കാണാം: Click here